യു എ ഇ ബീച്ചില്‍ കാണാതായ 17 കാരന്റെ മൃതദേഹം 10 മണിക്കൂറത്തെ തെരച്ചിലിന് ശേഷം കണ്ടെത്തി

ഷാര്‍ജ:(www.kvartha.com 20.07.2020) ഖല്‍ബാ ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ 17കാരന്റെ മൃതദേഹം 10 മണിക്കൂറത്തെ തെരച്ചിലിന് ശേഷം ഷാര്‍ജാ പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാവിലെ 6.20നാണ് കൗമാരക്കാരനെ കാണാതായ വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് കിഴക്കന്‍ മേഖലാ പൊലീസ് ഡയറക്ടര്‍ കേണല്‍ അല്‍ ഖയ് അല്‍ ഹമൂദി പറഞ്ഞു.

SHARJAH BEACH

ശക്തമായ തിരയുള്ള ഭാഗത്ത് ഇയാള്‍ നീന്താനിറങ്ങുകയായിരുന്നു. ദേശീയ ദുരന്ത സേന, ഗോസ്റ്റ് ഗാര്‍ഡ്, വായുസേന എന്നിവരുടെ സഹായത്തോടെയാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. പത്ത് മണിക്കൂറിന് ശേഷം ഖല്‍ബാ തീരത്തിനടുത്ത് വെച്ച് മൃതദേഹം കണ്ടെത്തി. ഹെലികോപ്ടറില്‍ മൃതദേഹം ഖല്‍ബ ആശുപത്രിയിലേക്ക് മാറ്റി.

ഷാര്‍ജാ നിവാസികള്‍ ബീച്ചില്‍ പോകുന്നതിന് മുമ്പ് മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിയന്ത്രണമുള്ള മേഖലകളില്‍ നീന്താനിറങ്ങരുതെന്നും വേനല്‍ക്കാലമായതോടെ കടല്‍ പ്രക്ഷുബ്ദമാണെന്നും കേണല്‍ അല്‍ ഖയ് അല്‍ ഹമൂദി മുന്നറിയിപ്പ് നല്‍കി. ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ഷാര്‍ജയിലെ എല്ലാ ബീച്ചുകളിലും രക്ഷാസംഘത്തെയും കോസ്റ്റ് ഗാര്‍ഡിനെയും വിന്യസിച്ചിട്ടുണ്ട്.

ശക്തമായ തിരമാലയുള്ള പ്രദേശങ്ങളിലെല്ലാം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബീച്ചിലെത്തുന്നവര്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ് പതിവ്. കടല്‍ പ്രക്ഷുബ്ദമാണോ അല്ലയോ എന്നറിയാന്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. അതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ ഷാര്‍ജാ പൊലീസ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

Keywords: The body of a 17-year- old found after a 10-hour search by police, UAE, Sharjah police, Swimming, Drowning, Teenage boy, Restriction, Beaches, Summer, Coastguard, Waves.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?