പിതാവുള്‍പെടെയുള്ളവരുടെ പീഡനം; 16 കാരിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു

നീലേശ്വരം: (https://ift.tt/2ZPqHOb) പിതാവുള്‍പെടെയുള്ളവരുടെ പീഡനത്തിനിരയായ നീലേശ്വരത്തെ 16 കാരിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. കമ്മിറ്റി അധ്യക്ഷ പി പി ശ്യാമള ദേവി അടക്കമുള്ള പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടിയെ കാലിച്ചാനടുക്കത്തെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടിയെ വീണ്ടും പഠിപ്പിച്ച് പരീക്ഷയ്ക്ക് സജ്ജമാക്കാന്‍ കൂടിയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം. അന്വേഷണം പുരോഗമിക്കുന്നതിനിടെ കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
Nileshwaram, News, Kasaragod, Kerala, Harrasment, Girl, Torture of father; girl has taken by Child Welfare Committee

അതേസമയം കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് റിയാസ് (20), പി പി മുഹമ്മദ് അലി (20) എന്നിവരെയും പിതാവിനെയും റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. മാതാവിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.



Keywords: Nileshwaram, News, Kasaragod, Kerala, Harrasment, Girl, Torture of father; girl has taken by Child Welfare Committee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?