തലസ്ഥാനത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു; 15പേര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: (www.kvartha.com 25.07.2020) തലസ്ഥാനത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് തീരമേഖലയില്‍ മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവരുന്നത്. തിരുവനന്തപുരം പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Covid confirmed fire force officers in Thiruvananthapuram, Thiruvananthapuram, News, Health, Health & Fitness, Police, Kerala

ഇതേതുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരികരിച്ച മൂന്നുപേരെയും കാര്യവട്ടത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ഇതിന് പുറമെ ജില്ലയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം റൂറല്‍ പരിധിയിലെ ടെലികമ്മ്യൂണിക്കേഷന്‍ എസ്ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ധനുവച്ചപുരം നെടിയാംകോട് സ്വദേശിയാണ്.

Keywords: Covid confirmed fire force officers in Thiruvananthapuram, Thiruvananthapuram, News, Health, Health & Fitness, Police, Kerala.







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?