ഡെല്‍ഹിയില്‍ കോവിഡ് രോഗിയായ 15കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍
ന്യൂഡെല്‍ഹി: (www.kvartha.com 24.07.2020) സൗത്ത് ഡെല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന 15കാരി ക്രൂര പീഡനത്തിനിരയായി. സംഭവത്തില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജൂലൈ 11ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലായിരുന്ന കുട്ടി ജൂലൈ 15 ന് പുലര്‍ച്ചെ 2.30 മണിക്ക് കോവിഡ് കെയര്‍ സെന്ററിലെ വാഷ്റൂമിലേക്ക് പോകുമ്പോള്‍ യുവാക്കള്‍ പിന്നാലെയെത്തുകയായിരുന്നു.
തുടര്‍ന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരാള്‍ പീഡിപ്പിച്ചെന്നും, മറ്റേയാള്‍ മൊബൈല്‍ ക്യാമറയില്‍ പീഡ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി റയുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: New Delhi, News, National, Molestation, Crime, Youth, Arrest, Arrested, Girl, COVID-19, Treatment, Covid 19 positive minor molested in south Delhi's care centre, two arrested

Powered by Info News For You

Comments
Post a Comment