കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്: കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചു

കണ്ണൂര്‍: (www.kvartha.com 08.07.2020) ബുധനാഴ്ച നടക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് 144 പ്രഖ്യാപിച്ചു. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരാനോ മറ്റോ അനുവദിക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിലക്കുണ്ട്. കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വരണാധികാരികൂടിയായ കലക്ടര്‍ ടി വി സുഭാഷ് നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലാണ് തെരഞ്ഞെടുപ്പ്. മേയര്‍ സ്ഥാനം പങ്കിടുന്നത് സംബസിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ സുമാ ബാലകൃഷ്ണന്‍ ജൂണ്‍ മൂന്നിന് മേയര്‍ സ്ഥാനം രാജിവച്ചിരുന്നു. മുസ്ലിം ലീഗിലെ സി സീനത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ മേയര്‍ ഇ പി ലതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് ദിവസം മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

Kannur, Kerala, News, Election, District Collector, LDF, UDF, Mayor, Cororation, Media, Kannur corporation mayor election today

മേയര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് യുഡിഎഫ് കേന്ദ്രങ്ങളില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാത്രി യോഗം ചേര്‍ന്നു. പഴുതടച്ചുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്ന് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി. അതേസമയം കോവിഡ് പ്രാട്ടോക്കോള്‍ പാലിക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല.

പൊതു ജനങ്ങള്‍ കളക്ടറേറ്റിനകത്ത് കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ടാകും. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് അഭിമുഖം നടത്തുന്നത് നിയന്ത്രിക്കും. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ മാധ്യമപ്രര്‍ത്തകരും നേതാക്കളും സാമൂഹിക അകലം പാലിക്കാതെ പെരുമാറിയതിന് നേരത്തെ കലക്ടര്‍ ടി വി സുഭാഷ് വിമര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രത്യേക ജുഡിഷ്യല്‍ അധികാരം ഉപയോഗിച്ചു കൊണ്ട് കലക്ടര്‍ പ്രഖ്യാപിച്ചത്.

Keywords: Kannur, Kerala, News, Election, District Collector, LDF, UDF, Mayor, Cororation, Media, Kannur corporation mayor election today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?