രാജ്യത്ത് 14 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 708 മരണം
ന്യൂഡെല്‍ഹി: (www.kvartha.com 27.07.2020) രാജ്യത്ത് 14 ലക്ഷവും കടന്ന് കോവിഡ് രോഗികള്‍. ഒരു ദിവസം 49,931 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 14,35,453 ആയി. 24 മണിക്കൂറില്‍ 708 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 32,771 ആയി ഉയര്‍ന്നു. 4,85,114 ആളുകളാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലള്ളത്. അതേസമയം രോഗമുക്തി 63.92 ശതമാനം ആയി ഉയര്‍ന്നു. അതേസമയം ഇന്ത്യയില്‍ പതിനായിരത്തിലധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയര്‍ന്നു.
ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഉത്തര്‍പ്രദേശില്‍ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം.
Keywords: News, New Delhi, National, COVID-19, Trending, Patient, Death, Report, Treatment, Covid 19 cases in India rise to 14.3 lakh; death toll at 32,771
Powered by Info News For You

Comments
Post a Comment