കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 14കാരിയെ 19 കാരന്‍ പീഡിപ്പിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍
ദേശീയം (www.evisionnews.co): ഡല്‍ഹിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ 14 വയസുകാരിയെ മറ്റൊരു കോവിഡ് രോഗി പീഡിപ്പിച്ചു. സൗത്ത് ഡല്‍ഹിയിലെ ഛത്താര്‍പുരില്‍ ഈമാസം 15ന് രാത്രിയിലായിരുന്നു സംഭവം. ശുചിമുറിയില്‍ പോകുമ്പോഴാണ് പ്രതി 14കാരിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 19കാരനായ പ്രതിയേയും കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. 10200 കട്ടിലുകളുള്ള രാജ്യത്തെ ഏറ്റവും വലിയ കോവിഡ് സെന്ററായ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം. രണ്ട് പ്രതികളും കോവിഡ് രോഗികളാണെന്നും ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും പോലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment