പതിനാറാം വയസില്‍ ആദ്യ കൊലപാതകം, 13 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പിന്നീട് ഗുണ്ടാത്തലവനായി; യുകെ തേടിയിരുന്ന കൊടുംകുറ്റവാളിയെ നൂതന സാങ്കേതിക വിദ്യയിലൂടെ ദുബൈ പോലീസ് പിടികൂടി


ദുബൈ: (https://ift.tt/2X4m6G3) യുകെ തേടിയിരുന്ന കൊടുംകുറ്റവാളിയെ നൂതന സാങ്കേതിക വിദ്യയിലൂടെ ദുബൈ പോലീസ് പിടികൂടി. ലഹരി മരുന്ന്, തോക്കുകള്‍ എന്നിവ കള്ളക്കടത്ത് നടത്തിയ കേസുകളില്‍ യുകെ പോലീസ് അന്വേഷിച്ചിരുന്ന ഗുണ്ടയാണ് അറസ്റ്റിലായത്. 'കോളിന്‍ ഗണ്‍' എന്ന പേരില്‍ ബ്രിട്ടനില്‍ കുപ്രസിദ്ധി നേടിയ ഗുണ്ടാ സംഘത്തിന്റെ തലവനായ ക്രെയ്ഗ് മാര്‍ട്ടിന്‍ മോറന്‍ ആണ് അറസ്റ്റിലായതെന്ന് ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മെര്‍റി അറിയിച്ചു.

News, Gulf, Dubai, Crime, Criminal Case, Criminal-Participate, Police, UK, Court, Arrest, Notorious UK-based gang leader Colin Gunn arrested in Dubai

ക്രെയ്ഗിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വീട് വിട്ടിറങ്ങുമ്പോള്‍ കാറിനകത്ത് വെച്ചാണ് 38കാരനായ പ്രതിയെ പിടികൂടിയത്. ദിവസങ്ങളായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇയാളെ ആയുധങ്ങള്‍, ലഹരിമരുന്ന് എന്നിവ കള്ളക്കടത്ത് നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് ദുബൈ പോലീസ് മേധാവി പറഞ്ഞു.

നോട്ടിംഗ്ഹാണില്‍ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ഒരു ജുവലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ പതിനാറാം വയസ്സിലാണ് ക്രെയ്ഗ് ആദ്യമായി ജയിലിലാകുന്നത്. ആ കേസില്‍ ഇയാള്‍ 13 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. തുടര്‍ന്ന് വിവിധ കേസുകളിലായി പല തവണ ജയിലിലായി.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഡാറ്റ അനാലിസിസ് സെന്റര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്രെയ്ഗിനെ പിടികൂടിയതെന്ന് ദുബൈ പോലീസ് അസിസ്റ്റന്റ് മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍മന്‍സൂരി അറിയിച്ചു.

പിടികൂടിയ പ്രതിയെ ബ്രിട്ടന് കൈമാറുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കും.
 
Keywords: News, Gulf, Dubai, Crime, Criminal Case, Criminal-Participate, Police, UK, Court, Arrest, Notorious UK-based gang leader Colin Gunn arrested in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?