അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം; പ്രമുഖ തമിഴ് യുവനടന്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍; ഫ് ളാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തു; മറ്റു പല നടന്‍മാരും കുടുങ്ങിയേക്കും; ലോക് ഡൗണ്‍ കാലത്ത് ഇവിടെ എത്തിയിരുന്നത് നിരവധി പേര്‍

ചെന്നൈ: (www.kvartha.com 28.07.2020) അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയതിന് തമിഴിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്മെന്റിലാണു ചൂതാട്ടം നടത്തിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ് ളാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് തമിഴിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം.

Tamil Actor Arrested In Chennai For Gambling, Tokens Found At Flat: Cops, chennai, News, Cinema, Arrested, Actor, Police, Flat, National

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.

Keywords: Tamil Actor Arrested In Chennai For Gambling, Tokens Found At Flat: Cops, chennai, News, Cinema, Arrested, Actor, Police, Flat, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?