രാത്രി 12 മണിക്ക് ശേഷം സ്ത്രിയുടെ നിലവിളി ശബ്ദം, ഭീതിപ്പെടുത്തുന്ന ശബ്ദത്തിന്റെ ചുരുളഴിക്കാന്‍ അന്വേഷണത്തിനൊരുങ്ങി അധികൃതര്‍
കോട്ടയം: (www.kvartha.com 14.07.2020) കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി 12 മണിക്ക് ശേഷം സ്ത്രിയുടെ നിലവിളി കേള്‍ക്കുന്നതായി പരാതി. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും 'എന്നെ രക്ഷിക്കണേ' എന്ന് ഉച്ചത്തിലുള്ള ഭീതിപ്പെടുത്തുന്ന ശബ്ദം കേള്‍ക്കുന്നതെന്നാണ് ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളും പറയുന്നത്. പക്ഷെ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പേടി കൊണ്ട് പോയില്ലെന്നാണ് റിപ്പോര്‍ട്ട്.
ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് രാത്രിയില്‍ ഇത് കേള്‍ക്കുന്നതായി പറയുന്നു. എന്തായാലും പരാതിയായി വന്നതോടെ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. ഇതിന് പുറമെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഒപി പൂട്ടാനായി പോയ ജീവനക്കാരിക്ക് വാതില്‍ പുറത്തുനിന്ന് പൂട്ടാന്‍ കഴിയാതെ വന്നതും പേടി കൂട്ടിയിരിക്കുകയാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവര്‍ക്ക് വാതില്‍ പൂട്ടാനായത്. ഇനി മുതല്‍ ആ ഭാഗത്തേക്ക് പോകില്ലെന്നും അതിന് അടുത്തുള്ള വിശ്രമ മുറി ഉപയോഗിക്കില്ലെന്നുമാണ് ജീവനക്കാരി ഇതിനു ശേഷം പറയുന്നത്.

Keywords: Kerala, Kottayam, News, Medical College, hospital, Patient, Woman's cry at midnight scares staff; hospital authorities to probe incident
Powered by Info News For You

Comments
Post a Comment