കോവിഡ് ഭീതിയില്‍ ലോകം: രോഗബാധിതരുടെ എണ്ണം 1.26 കോടി കടന്നു, 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറെ രോഗികള്‍

വാഷിങ്ടണ്‍: (www.kvartha.com 11.07.2020) ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 2.30 ലക്ഷത്തിലേറേ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,14,260 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 5,61,980 ആയി. വെള്ളിയാഴ്ച മാത്രം 5,357 മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതിരൂക്ഷമാണ്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 71,000 ലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 698 പേര്‍ കൂടി മരിച്ചു. ബ്രസീലില്‍ 1144 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 41000 ലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലും രോഗം പടരുകയാണ്. ആകെ രോഗികളുടെ എണ്ണം ദക്ഷിണാഫ്രിക്കയില്‍ രണ്ടര ലക്ഷം കവിഞ്ഞു. ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. ഇത് അഞ്ചാം തവണയാണ് ലോകത്ത് 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

Washington, News, World, Death, COVID-19, Trending, Health, Patient, World, Coronavirus, Updates on Coronavirus across the world

Keywords: Washington, News, World, Death, COVID-19, Trending, Health, Patient, World, Coronavirus, Updates on Coronavirus across the world


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?