ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് ബസ് സര്‍വ്വീസ്;11 രാജ്യങ്ങള്‍ താണ്ടിയുള്ള യാത്ര; ചിലവ് 13,500 രൂപ

ലണ്ടന്‍: (www.kvartha.com 04.07.2020) ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് ബസ് സര്‍വ്വീസ് എന്ന് പറഞ്ഞാല്‍ ആരും തന്നെ വിശ്വസിക്കില്ല. 11 രാജ്യങ്ങള്‍ താണ്ടിയുള്ള ഈ ബസ് സര്‍വ്വീസ് ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്നും തുടങ്ങി ഇന്ത്യയിലെ കൊല്‍കത്തയില്‍ അവസാനിക്കുന്നു.

1957ലാണ് ഈ ബസ് സര്‍വ്വീസ് ആരംഭിച്ചത്. ബെല്‍ജിയം, യൂഗോസ്ലാവ്യ, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ 15 രാജ്യങ്ങള്‍ താണ്ടി ഓസ്‌ട്രേലിയയിലാണ് യാത്ര അവസാനിക്കുന്നത്. ഇവിടെ വരെ 290 പൗണ്ട് (274,036.54 രൂപ) യാണ് ചിലവ്. 50 ദിവസമാണ് യാത്ര. എന്നാല്‍ ഇന്ത്യവരെയാണ് ബസ് യാത്ര. ഇന്ത്യയ്ക്ക് ശേഷം മറ്റു മാര്‍ഗ്ഗങ്ങളിലൂടെയാണ് യാത്രതുടരുന്നത്. ഇന്ത്യയിലെത്താന്‍ യാത്രാചിലവ് വരുന്നത് 145 പൗണ്ട് (13,518.27 രൂപ) യാണ്.

World, News, India, England, bus, Travel & Tourism, Singapore, Malaysia, Australia, Turkey, London, Kolkata, Iran, A Bus Ride From London to Kolkata in 1950s? Yes, The Viral Photo is Real.

ഇഗ്ലണ്ട്, ബെല്‍ജിയം, ജെര്‍മ്മനി, ഓസ്ട്രിയ, യൂഗോസ്ലാവ്യ, ബള്‍ഗേരിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ ബസ്സിലാണ് യാത്ര ചെയ്യേണ്ടത്. ബര്‍മയില്‍ നിന്ന് വിമാനത്തില്‍ തായ്‌ലാന്റിലേക്കും അവിടെ നിന്ന് തീവണ്ടിയില്‍ മലേഷ്യ, സിങ്കപൂര്‍ എന്നീ രാജ്യങ്ങളിലേക്കും യാത്ര നീളുന്നു. സിങ്കപൂരില്‍ നിന്ന് കപ്പല്‍ വഴി ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതോടെ യാത്രാപാക്കേജ് അവസാനിക്കുന്നു. ആല്‍ബര്‍ട്ട് ട്രാവല്‍ എന്ന കമ്പനിയാണ് ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്.

World, News, India, England, bus, Travel & Tourism, Singapore, Malaysia, Australia, Turkey, London, Kolkata, Iran, A Bus Ride From London to Kolkata in 1950s? Yes, The Viral Photo is Real.

രോഹിത് കെ ദാസ്ഗുപ്ത എന്നയാളാണ് 1970 വരെ നിലവിലുണ്ടായിരുന്ന ഈ സര്‍വീസിനെപ്പറ്റി ലോകത്തിന് മുന്നില്‍ ട്വിറ്ററിലൂടെ തുറന്നിട്ടത്. ബസില്‍ കയറാന്‍ നില്‍ക്കുന്ന യാത്രക്കാരുടെ ഫോട്ടോയും യാത്രാ ബ്രോഷറും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാനുള്ള സംവിധാനങ്ങള്‍, ഓരോരുത്തര്‍ക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകള്‍, പാട്ട് കേള്‍ക്കാനുള്ള സംവിധാനം, ഫാനില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍ എന്നിങ്ങനെ പലതും യാത്രക്കാര്‍ക്കായി ബസില്‍ സജീകരിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

World, News, India, England, bus, Travel & Tourism, Singapore, Malaysia, Australia, Turkey, London, Kolkata, Iran, A Bus Ride From London to Kolkata in 1950s? Yes, The Viral Photo is Real.

World, News, India, England, bus, Travel & Tourism, Singapore, Malaysia, Australia, Turkey, London, Kolkata, Iran, A Bus Ride From London to Kolkata in 1950s? Yes, The Viral Photo is Real.

Keywords: World, News, India, England, bus, Travel & Tourism, Singapore, Malaysia, Australia, Turkey, London, Kolkata, Iran, A Bus Ride From London to Kolkata in 1950s? Yes, The Viral Photo is Real.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?