107-ാം വയസിലും പൊരുതി ജയിച്ചു! സൗദിയില്‍ കോവിഡ് വൈറസിനെ തോല്‍പിച്ച് സുഖം പ്രാപിച്ച മുത്തശ്ശി വാര്‍ത്തകളില്‍ നിറഞ്ഞു


ജിദ്ദ: (www.kvartha.com 21.07.2020) ജിദ്ദയില്‍ കോവിഡ് വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിച്ച് 107 കാരിയായ സൗദി മുത്തശ്ശി. കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇവരെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ ഗാംദി പറഞ്ഞു. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ നാല് ദിവസത്തിനുള്ളില്‍ ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഇവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ചികിത്സാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി ആവശ്യമായ ചികിത്സ നല്‍കി.

Jeddah, News, Gulf, World, COVID-19, Trending, hospital, test, Treatment, Doctor, Health, 107-yr-old Saudi woman in Jeddah defeats covid 19

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇവരുടെ ആരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് പൂര്‍ണമായി സുഖം പ്രാപിച്ച ശേഷം ഇവര്‍ ആശുപത്രി വിട്ടു. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Jeddah, News, Gulf, World, COVID-19, Trending, hospital, test, Treatment, Doctor, Health, 107-yr-old Saudi woman in Jeddah defeats coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?