മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും
തിരുവനന്തപുരം: (www.kvartha.com 05.07.2020) മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കാം. ഭേദഗതി ചെയ്ത കേരള സംസ്ഥാന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലാണ് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പുതിയ പിഴ പ്രഖ്യാപിച്ചത്. പൊതു സ്ഥലങ്ങളില്‍ ആറ് അടി അകലം പാലിക്കണം. ഒരു വര്‍ഷത്തേക്കോ മറ്റൊരു വിജ്ഞാപനം വരുന്നതുവരെയോ ഈ നിയമം ബാധകമാണ്.

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലെ വിജ്ഞാപനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
- പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം. 6 അടി അകലം പാലിക്കണം.
- കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.
- സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.
- പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.
- കേരളത്തിലേക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത
പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
- കടകളിലും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലും ഒരു സമയം 25 ൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. കടയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് സാനിറ്റൈസറുകൾ ലഭ്യമാക്കണം.
Keywords: Kerala, News, corona, COVID-19, Lockdown, Diseased, Virus, Mask, Fine, Imprisonment, People, State, Government, Kerala Ordinance makes masks compulsory; Rs 10,000 fine and 2 years in jail for violation.
Powered by Info News For You
Comments
Post a Comment