ഓണ്‍ലൈനില്‍ വ്യായാമ ഉപകരണം ഓര്‍ഡര്‍ ചെയ്തു; പാര്‍സല്‍ തുറന്നുനോക്കിയയാള്‍ ഞെട്ടി; വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്
കോഴിക്കോട്: (www.kvartha.com 14.06.2020) ഓണ്‍ലൈനില്‍ വ്യായാമ ഉപകരണം ഓര്‍ഡര്‍ ചെയ്തു. പാര്‍സല്‍ തുറന്നുനോക്കിയപ്പോള്‍ കിട്ടിയത് ചാണകം. കോഴിക്കോട് മഹാവീര്‍ എന്ന സ്ഥലത്താണ് വ്യായാമ ഉപകരണത്തിന് പകരം ചാണകം കൊറിയറായി വന്നത്. മാവൂര്‍ സ്വദേശി രാഹുലിനാണ് ഓണ്‍ലൈന്‍ സൈറ്റ് വഴി ചാണകം ലഭിച്ചത്.
രാഹുല്‍ 450 രൂപ വിലയുള്ള റോളര്‍ ബുക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ഒമ്പത് ദിവസത്തിന് ശേഷം കൊറിയര്‍ പാക്കറ്റ് വന്നു. പാക്കറ്റ് തുറന്ന് നോക്കിയപ്പോളാണ് അകത്ത് ഇണങ്ങിയ ചാണകമാണെന്ന് കണ്ടത്. ഉടന്‍ തന്നെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന അധികൃതരുമായി രാഹുല്‍ ബന്ധപ്പെട്ടു. പാര്‍സല്‍ തിരിച്ചയക്കണമെന്നും പണം തിരികെ നല്‍കാമെന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞത്. പണം തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് രാഹുല്‍ പറയുന്നു.

Keywords: Kerala, News, Kozhikode, Online, Cheating, man, Cow Dung, Courier, Parcel, Shopping, Man receives dry cow dung instead of gym roller on online site.
Powered by Info News For You

Comments
Post a Comment