മാസ്‌ക്ക് ധരിച്ചില്ല; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെ പുറത്താക്കി

വാഷിങ്ങ്ടണ്‍: (www.kvartha.com 19.06.2020) മാസ്‌ക്ക് ധരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി. കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിമാന കമ്പനിയുടെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യാത്രക്കാരനെതിരെ നടപടി എടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ബ്രാന്‍ഡണ്‍ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. അമേരിക്കന്‍ എയര്‍ലൈന്‍സ് പിന്നീട് ഇയാളെ യാത്രയില്‍ നിന്നും വിലക്കുകയും ചെയ്തു.

ബ്രാന്‍ഡണ്‍ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്പനി ഇത് ശരിവെക്കുകയായിരുന്നു.

 Coronavirus: American Airlines passenger removed for not wearing mask, Washington, America, Flight, Health, Health & Fitness, Allegation, Passenger, World

ബുധനാഴ്ചയാണ് ആരോപണത്തിനിടയാക്കിയ സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തില്‍ കയറിയ യുവാവ് മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു. ഇതോടെ വിമാന ജീവനക്കാര്‍ ഇദ്ദേഹത്തോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

സംഭവം ശരിവെച്ചുകൊണ്ട് പിന്നീട് വിമാന കമ്പനി വിശദീകരണക്കുറിപ്പും ഇറക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ ചെവികൊണ്ടില്ലെന്നും അതിനാല്‍ ഇയാളെ വിമാനത്തില്‍ നിന്നും വിലക്കുന്നുവെന്നുമായിരുന്നു വിമാന കമ്പനിയുടെ വിശദീകരണം.

Keywords: Coronavirus: American Airlines passenger removed for not wearing mask, Washington, America, Flight, Health, Health & Fitness, Allegation, Passenger, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?