പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ റിമാന്‍ഡില്‍

കണ്ണൂര്‍: (www.kvartha.com 12.06.2020) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സാമൂഹിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മോഹനനാണ് അറസ്റ്റിലായത്. പ്രതി മോഹനനെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പഠനസഹായം ചോദിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് സംഭവമുണ്ടായത്. ഇതര സംസ്ഥാനത്ത് ജനിച്ച കുട്ടിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസത്തില്‍ തെറ്റുകളുണ്ടായിരുന്നു.

ഇത് ശരിയാക്കാന്‍ സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകനും, കുട്ടികള്‍ക്ക് സ്ഥിരം ക്ലാസ് എടുക്കുന്ന ആളുമായ മോഹനനെ രക്ഷിതാക്കള്‍ സമീപിച്ചു. തുടര്‍ന്ന് കുട്ടിയോട് തന്റെ വാടക മുറിയില്‍ എത്താന്‍ മോഹനന്‍ പറഞ്ഞു. അവിടെ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത്. പേടി കാരണം അന്ന് കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. സംഭവം അന്വേഷിച്ച ചക്കരക്കല്‍ പൊലീസ് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിതിനെ തുടര്‍ന്നാണ് ഇയാളെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്.

Kannur, News, Kerala, Arrest, Arrested, Student, Police, Case, Molest, Plus one student subjected to molest, one arrested

Keywords: Kannur, News, Kerala, Arrest, Arrested, Student, Police, Case, Molest, Plus one student subjected to molest, one arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?