മകനെ അവസാനമായി ഒന്നു കാണാന്‍ അന്യരെപ്പോലെ അതിര്‍ത്തിയില്‍! വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം നടുറോഡില്‍ നിന്ന് ഒരുനോക്ക് കണ്ട് മാതാപിതാക്കള്‍; കരളലയിപ്പിക്കുന്നൊരു കാഴ്ച

വയനാട്: (https://ift.tt/2XQgm2e) വയനാട് വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം കാണാനായി കര്‍ണാടകയില്‍ നിന്ന് എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും കേരള അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ഏറെനേരം തടഞ്ഞു നിര്‍ത്തി എന്നാക്ഷേപം. അവസാനം മകനെ ഒരുനോക്ക് കാണാന്‍ മൃതദേഹം ആംബുലന്‍സില്‍ ബാവലി അതിര്‍ത്തിയിലെത്തിക്കേണ്ടി വന്നു ബന്ധുക്കള്‍ക്ക് വേണ്ടി.

News, Kerala, Karnataka, Border, Son, Death, Accident, Dead Body, Parents, Ambulance, Parents looking at body of son who died in road accident

കഴിഞ്ഞ ദിവസം മാനന്തവാടി പിലാക്കാവില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച ഖലീല്‍ അഹമ്മദിന്റെ മൃതദേഹം കാണാന്‍ എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയുമാണ് ഉദ്യോഗസ്ഥര്‍ കേരള അതിര്‍ത്തിയായ ബാവലിയില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ നിന്ന് എത്തുന്ന വരെ ബാവലി വഴി കടത്തി വിടാന്‍ ആവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ മകന്റെ മൃതദേഹം കാണാനെത്തിയ മാതാപിതാക്കളും ബന്ധുക്കളും വിഷമഘട്ടത്തിലായി.

അവസാനം മാനന്തവാടിയില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ഇടപെട്ട് ആംബുലന്‍സില്‍ മൃതദേഹം അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. നടുറോഡില്‍ വെച്ച് മൃതദേഹം അവസാനമായി കണ്ട ശേഷം ബന്ധുക്കള്‍ മൈസൂരിലേക്ക് തന്നെ മടങ്ങിയ കാഴ്ച കരളലിയിപ്പിക്കുന്നതായി. അടിയന്തര ഘട്ടത്തിലും സാങ്കേതികത ചൂണ്ടിക്കാണിച്ച് ബന്ധുക്കളെ തടഞ്ഞ കേരള ഉദ്യോഗസ്ഥര്‍ക്കെതിരെ അതിര്‍ത്തിയിലെ ഗ്രാമീണരും നാട്ടുകാരും പ്രതിഷേധിച്ചു. പിലാക്കാവ് നിന്നും വിവാഹം ചെയ്ത ഖലീല്‍ അഹമ്മദ് ഓടിച്ചിരുന്ന ഗുഡ്‌സ് ഓട്ടോ അപകടത്തില്‍പെട്ടാണ് മരിച്ചത്.

കര്‍ണാടക അധികൃതര്‍ അനുമതി നല്‍കിയെങ്കിലും സ്വന്തം മകന്റെ മൃതദേഹം കാണാന്‍ അനുവദിക്കാതിരുന്ന കേരള ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായും ബന്ധുക്കള്‍ ആരോപിച്ചു.

Keywords: News, Kerala, Karnataka, Border, Son, Death, Accident, Dead Body, Parents, Ambulance, Parents looking at body of son who died in road accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?