പാക് ഷെല്ലാക്രമണം, ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: (www.kvartha.com 22/06/2020) പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ഇതോടെ ഈ മാസം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ, പൂഞ്ചിലെ കൃഷ്ണഗാട്ടിയിലാണ് ഷെല്ലിംഗ് നടന്നത്. ചെറുകിട ആയുധങ്ങള്‍ കൊണ്ട് വെടിവെപ്പും, മോര്‍ട്ടാര്‍ ഷെല്ലിംഗും നടത്തിയതോടെ ഇന്ത്യന്‍ സൈന്യം രൂക്ഷമായി തിരിച്ചടിച്ചുവെന്ന് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.

ആദ്യം ആക്രമണം ഉണ്ടായത് കൃഷ്ണഗാട്ടിയിലാണ് . പിന്നീട് നൗഷേര സെക്ടറിലെ രജൗരിയിലും പാക്കിസ്ഥാന്‍ ആക്രമണം അഴിച്ചുവിട്ടു. ഇതുവരെ രണ്ടായിരത്തിലേറെ തവണ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.

അതേസമയം അനന്തനാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നൂറോളം ഭീകരരെയാണ് സൈന്യം ഒരു മാസത്തിനുള്ളില്‍ വധിച്ചത്. അതിനിടെ ഭീകരാക്രമണ സാധ്യതയെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി.

      file photo

Keywords: India, National, News, Army, Soldiers, Border, Pakistan, Srinagar, Jammu, Indian Army soldier died in cross-border shelling by Pakistan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?