കണ്ണൂരിന് മൂന്നാം എംപിയായി കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

കണ്ണൂര്‍: (www.kvartha.com 20.06.2020) കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്ക് അഭിമാനമായി. രാജസ്ഥാനില്‍ നിന്നാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കെ സി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പയ്യന്നൂര്‍ കോളജില്‍ പഠിക്കുന്ന കാലയളവില്‍ മികച്ച വോളിബോള്‍ കളിക്കാരനായിരുന്ന കെ സി വേണുഗോപാല്‍ കെ എസ് യുവിലും പിന്നിട് യൂത്ത് കോണ്‍ഗ്രസിലും നേതൃനിരയിലെത്തുകയായിരുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ലീഡര്‍ കെ കരുണാകരന്റെ ഉറ്റ അനുയായി അറിയപ്പെടുന്ന കെ സി സംസ്ഥാന മന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് പലതവണ ആലപ്പുഴയില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ സി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കെ സിയുടെ രാജ്യസഭാ പ്രവേശനത്തോടെ കണ്ണൂരിന് മൂന്ന് എം പിമാരായി. കെ സുധാകരന്‍, കെ കെ രാഗേഷ് എന്നിവരാണ് മറ്റു രണ്ട് എംപിമാര്‍.

Kannur, News, Kerala, KC Venugopal, Rajya Sabha, Election, Congress, KC Venugopal to Rajya Sabha

Keywords: Kannur, News, Kerala, KC Venugopal, Rajya Sabha, Election, Congress, KC Venugopal to Rajya Sabha 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?