തബ്ഷീറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി; വില്ലനായത് ഏണി
കാഞ്ഞങ്ങാട്: (https://ift.tt/2zfN5Ww) കാഞ്ഞങ്ങാട് ബാവ നഗറിലെ 12കാരന്‍ തബ്ഷീറിന്റെ മരണം നാടിനെ കണ്ണീരില്ലാഴ്ത്തി. കിണറ്റിലിറങ്ങാന്‍ ഉപയോഗിച്ച ഏണിയാണ് മരണത്തില്‍ വില്ലനായത്. വീട്ടു കിണര്‍ വൃത്തിയാക്കിയ ശേഷം ഏണി പുറത്തേക്കെടുക്കുമ്പോഴാണ് വൈദ്യുതി ലൈനില്‍ തട്ടി ബാവാ നഗറിലെ ബഷീര്‍-ആയിഷ ദമ്പതികളുടെ മകന്‍ തബ്ഷീര്‍ (12) മരണപ്പെട്ടത്. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.
വീട്ടുകിണറിലെ ചെളിവെള്ളം കോരിക്കളഞ്ഞ ശേഷം തബ്ഷീറിന്റെ പിതാവ് ബഷീറും അമ്മാവന്‍ ഷമീമും കിണറ്റില്‍ നിന്നു കയറിയിരുന്നു. കയറാന്‍ ഉപയോഗിച്ച അലുമിനീയത്തിന്റെ ഏണി പുറത്തേക്കെടുക്കാന്‍ ഇവര്‍ക്കൊപ്പം തബഷീറും ചേര്‍ന്നു. പുറത്തേക്കെടുക്കുമ്പോള്‍ കിണറിന് മുകളിലേക്ക് ഉയര്‍ന്ന ഏണിയുടെ അഗ്രഭാഗം സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
ബഷീറും ഷമീമും തെറിച്ചു വീണു. ഷോക്കിന്റെ ആഘാതത്തില്‍ തബ്ഷീര്‍ ഏണിയില്‍ കുരുങ്ങുകയായിരുന്നു. ഉണങ്ങിയ മരത്തടി കൊണ്ട് തട്ടി ഏണിയില്‍ നിന്നും പുറത്തെച്ച തബ്ഷീറിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രവാസിയാണ് പിതാവ് ബഷീര്‍. ഏക സഹോദരി: ഫാത്തിമ.
Keywords: Kanhangad, kasaragod, news, Kerala, Death, Electricity, Shock, Student died due to electric shock

Powered by Info News For You

Comments
Post a Comment