തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ (www.evisionnews.co): തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎല്‍എ, ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ഡിഎംകെ എംഎല്‍എയായിരുന്നു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു അന്‍പഴകന്‍. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയുമായി ഇദ്ദേഹം. ജൂണ്‍ രണ്ടിനാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
Powered by Info News For You

Comments
Post a Comment