കോളേജില്‍ ഗുരുതര വീഴ്ച സംഭവിച്ചു; അഞ്ജു ഷാജിയെ പരീക്ഷാ ഹാളില്‍ ഇരുത്തി മാനസികമായി തളര്‍ത്തി: ബിവിഎം കോളേജിനെതിരെ അന്വേഷണസമിതി, ഹാള്‍ടിക്കറ്റിന്റെ പുറക് വശമുള്ള കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചു
കോട്ടയം: (https://ift.tt/2MOOZAE) കഴിഞ്ഞ ദിവസം ബിവിഎം കോളേജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കോളേജിനെതിരെ എംജി സര്‍വകലാശാല അന്വേഷണ സമിതി. കോപ്പിയടിച്ചെന്ന കാര്യം യഥാര്‍ത്ഥ വസ്തുതയാണൊ എന്നതില്‍ തര്‍ക്കവിഷയമായിരിക്കെയാണ് കോളേജിനെതിരെ എംജി സര്‍വകലാശാല അന്വേഷണ സമിതി. ഹാള്‍ ടിക്കറ്റിന് പിന്നില്‍ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.
മാത്രമല്ല പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ ക്ലാസില്‍ ഇരുത്താന്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടമെന്നും ബിവിഎം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നുമാണ് അന്വേഷണസമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി വ്യാഴാഴ്ച വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ഡോ.എംഎസ് മുരളി, ഡോ. അജി സി പണിക്കര്‍, പ്രൊഫസര്‍ വിഎസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്‍. ബുധനാഴ്ച രാവിലെ കോളേജലെത്തിയാണ് അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നത്.
അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്‍േറതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരും.
Keywords: News, Kerala, Kottayam, Student, Examination, Death, Hall ticket, University, Enquiry Report, Police, Syndicate Sub Committee Against TVM Collegeമാത്രമല്ല പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ ക്ലാസില്‍ ഇരുത്താന്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടമെന്നും ബിവിഎം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നുമാണ് അന്വേഷണസമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി വ്യാഴാഴ്ച വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ഡോ.എംഎസ് മുരളി, ഡോ. അജി സി പണിക്കര്‍, പ്രൊഫസര്‍ വിഎസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്‍. ബുധനാഴ്ച രാവിലെ കോളേജലെത്തിയാണ് അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നത്.
അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്‍േറതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരും.
Powered by Info News For You

Comments
Post a Comment