റാങ്ക് ജേതാക്കളെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു


പൊയിനാച്ചി (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഡിഗ്രി അവസാന വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ ചെമ്മനാട് പഞ്ചായത്തിനകത്തെ വിദ്യാര്‍ത്ഥികളെ ചെമ്മനാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍ ബേര്‍ക്കാകോട് അധ്യക്ഷത വഹിച്ചു.

ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാജേഷ് പള്ളിക്കര, അബ്ദുള്‍ കാദര്‍ മല്ലം, എ.കെ.ശശിധരന്‍, ഹഫീസ് ചെമ്മനാട്, മന്‍സൂര്‍ കുരിക്കള്‍, സുകുമാരന്‍ ആലിങ്കാല്‍, രാഘവന്‍ വലിയവീട്, നാരായണന്‍ നമ്പ്യാര്‍, മുകേഷ് പരവനടുക്കം സംബന്ധിച്ചു. ബിഎസ്‌സി ജിയോളജി അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച പറമ്പ് കോലാംകുന്നിലെ ശ്രീമോള്‍ എസ്. നായര്‍, 

ബികോം കോ-ഓപ്പറേഷന്‍ അവസാന പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ചട്ടംഞ്ചാല്‍ 55-മൈലിലെ ഐശ്വര്യ കെ.എ, ബി.എസ്.സി സൈക്കോളജി അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച പരവനടുക്കത്തെ മുബഷിറ റഹിമാന്‍, ബി.എസ്.സി സുവോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ച ചെമ്മനാട്ടെ നൂര്‍ജഹാന്‍, ബി.എസ്.സി സെക്കോളജി അവസാന വര്‍ഷ പരീക്ഷയില്‍ മൂന്നാം റാങ്ക് ലഭിച്ച ചെമ്മനാട്ടെ അരീബ ഷംനാട്, ബി.എസ്.സി ിയോളജി പരീക്ഷയില്‍ മൂന്നാം റാങ്ക് ലഭിച്ച ചട്ടഞ്ചാല്‍ തൈര മണ്യത്തെ വിഷ്ണു രാജ് എന്നീ വിദ്യാര്‍ത്ഥികളെയാണ് യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?