ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത്‌ലീഗ് മൊബൈല്‍ ഫോണ്‍ നല്‍കി

കാസര്‍കോട് (www.evisionnews.co): ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കുന്ന മധൂര്‍ പഞ്ചായത്തില്‍പ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തവരായിട്ടുള്ളത്.

സ്‌കൂള്‍ ലൈബ്രറി ഹാളില്‍ മാനേജര്‍ സിഎ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബിപിഒ കാസിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് പട്‌ള, പിടിഎ പ്രസിഡന്റ് ഹാരിസ് ബെദിര, യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ട്രഷറര്‍ മുസ്തഫ പള്ളം, വൈസ് പ്രസിഡന്റ് ശിഹാബ് പാറക്കട്ട, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശിവാനന്ദന്‍, നാരായണന്‍ മാസ്റ്റര്‍, മുഹമ്മദ് മാണിമൂല, പിസി അബ്ദുല്ല, റോഷിനി സംസാരിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?