മലപ്പുറത്ത് രണ്ടാമത്തെ കോവിഡ് മരണം; മുംബൈയില്‍ നിന്നെത്തി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി

മലപ്പുറം: (https://ift.tt/2AMPWGU) മലപ്പുറത്ത് രണ്ടാമത്തെ കോവിഡ് മരണം. മുംബൈയില്‍ നിന്നെത്തി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി. പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മെയ് 21ന് കുടുംബസമേതം മുംബൈയില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു. 24നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് മരണം സംഭവിച്ചത്.

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധയുണ്ട്. ഹംസക്കോയയുടെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.



Keywords: Kerala, news, Top-Headlines, Trending, COVID-19, One more Covid death in Kerala
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?