അവരും മനുഷ്യരാണ്; ബംഗളില്‍ മൃതദേഹങ്ങള്‍ വലിച്ചിഴച്ച് വാനിലെക്ക് കയറ്റുന്നു; മൃതദേഹങ്ങള്‍ കൊവിഡ് ബാധിതരുടേതോ?

കൊല്‍ക്കത്ത: (www.kvartha.com 12.06.2020) മൃതദേഹങ്ങള്‍ വലിച്ചിഴച്ച് വാനിലെക്ക് കയറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൊല്‍ക്കത്തയിലെ ഗരിയ അടി മഹാ സ്മശാനില്‍ നിന്നെടുത്ത വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇവര്‍ കോവിഡ് ബാധിതരാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഈ സംഭവം ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിര്‍വികാരതയും അടങ്ങിയ കാര്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


മരിച്ചവര്‍ കൊറോണ വൈറസ് ബാധിതരാണെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. ആശുപത്രി മോര്‍ച്ചറിയിലുണ്ടായിരുന്ന അവകാശികളില്ലാത്തതും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് ഇവയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. ബിജെപിയും നാട്ടുകാരും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സ്മശാനത്തില്‍ അടക്കം ചെയ്യാതെ മൃതദേഹങ്ങള്‍ തിരിച്ച് കൊണ്ട് പോകുന്നതാണ് ഈ വീഡിയോ.


Keywords: National, News, Kolkata, COVID-19, Dead Body, Media, Police, Video, Dead Bodies in Bengal being dragged into the van


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?