ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് പടരുന്നു: രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു, മരണം അഞ്ച് ലക്ഷം കവിഞ്ഞു
വാഷിംങ്ടണ്‍: (www.kasargodvartha.com 28.06.2020) ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. അമേരിക്കയിലും, ബ്രസിലീലും റഷ്യയിലും ഇന്ത്യയിലും ലോകബാധിരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധയുണ്ടായത്. യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു.
ബ്രസീലില്‍ 13 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. റഷ്യയില്‍ ആറേകാല്‍ ലക്ഷം പിന്നിട്ടു. ഇന്ത്യയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. ലോകത്താകെ 24 മണിക്കൂറിനിടെ 4,461 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരും ബ്രസീലില്‍ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു. ലോകത്ത് അരക്കോടിയിലേറെ പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.
Keywords: New Delhi, News, National, COVID-19, Trending, Death, Patient, Top-Headlines, Covid 19: More than one crore cases, five lakh died in the world

Powered by Info News For You

Comments
Post a Comment