മൂവാറ്റുപുഴ വധശ്രമം; ബേസില്‍ അഖിലിനെ വെട്ടിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് അഖിലിന്റെ സുഹൃത്ത്

മൂവാറ്റുപുഴ: (www.kvartha.com 08.06.2020) മൂവാറ്റുപുഴയില്‍ കാമുകിയുടെ സഹോദരന്‍ യുവാവിനെ വെട്ടിയ സംഭവത്തില്‍ ബേസില്‍ വെട്ടിയത് അഖിലിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് അഖിലിന്റെ സുഹൃത്ത് മൊഴി നല്‍കി. ഞായറാഴ്ച്ച രാത്രിയോടെയാണ് മൂവാറ്റുപുഴ സ്വദേശി അഖിലിന് വെട്ടേറ്റത്. മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റിരുന്നു. ബേസിലിന്റെ സഹോദരിയുമായുള്ള പ്രണയത്തിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.


ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് സഹപാഠികളായിരുന്നു. ബേസില്‍ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തെ എതിര്‍ത്തിരുന്നു. ബൈക്കിലെത്തിയ ബേസില്‍ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകള്‍ ഉപയോഗിച്ച് അഖിലിനെ വെട്ടുകയായിരുന്നു. കൈ കൊണ്ട് തടുത്തതുകൊണ്ടാണ് തലയില്‍ കാര്യമായി പരിക്കേല്‍ക്കാതിരുന്നത്. കൈയിലും മുതുകിലും ചുമലിലുമാണ് വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ ബേസില്‍ എനിക്കു നേരെ തിരിഞ്ഞു. എന്നാല്‍ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അഖിലിന്റെ സുഹൃത്ത് മൊഴി നല്‍കിയത്.

ബേസിലിനൊപ്പം എത്തിയ സുഹൃത്ത് പോലീസ് പിടിയിലായിരുന്നു. ബേസിലിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. അഖില്‍ അപകടനില തരണം ചെയ്തതായും അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൂവാറ്റുപുഴയിലേത് ദുരഭിമാന കൊലപാതക ശ്രമമല്ലെന്നാണ് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് പറയുന്നത്.

Keywords: Kerala, News, Muvattupuzha, Murder Attempt, Love, Brother, Police, Case, Friend, Arrest, Statement, Sisters, Muvattupuzha Akhil murder attempt; Basil had the intention to kill Akhil.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?