കോവിഡ് സംശയിച്ച യുവാവിന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചത് വിറക് നനഞ്ഞു പോയതിനാലെന്ന് വണ്ടന്മേട് എസ്എച്ച്ഓയുടെ കണ്ടെത്തല്‍: ആരോഗ്യ പ്രവര്‍ത്തകരെ വെള്ളപൂശി ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്: മൃതദേഹത്തെ അപമാനിച്ച സംഭവം ഒതുക്കി സര്‍ക്കാര്‍
ഇടുക്കി: (https://ift.tt/3ffcjmY) കോവിഡ് ബാധ സംശയിച്ച് യുവാവിന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ച സംഭവത്തില്‍ വിചിത്രമായ അന്വേഷണ റിപ്പോര്‍ട്ടുമായി വണ്ടന്മേട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനീഷ് തങ്കച്ചന്‍. മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുവന്ന വിറക് നനഞ്ഞ് പോയതിനാല്‍ തീ വേഗം കത്താന്‍ വേണ്ടിയാണ് പെട്രോള്‍ ഒഴിച്ചത് എന്ന ന്യായീകരണവുമായി ഇന്‍സ്പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെള്ളപൂശിയുള്ള റിപ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ സമര്‍പ്പിച്ചു.
കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം, പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തൊണ്ട് കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി ജില്ലാ കമ്മറ്റിയംഗവും പൊതുപ്രവര്‍ത്തകനുമായ അജോ കുറ്റിക്കന്‍ മുഖ്യമന്ത്രിക്കും ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്കും നല്‍കിയ പരാതിയിലാണ് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഛര്‍ദിയും വയറിളക്കവും മൂലം ശാരീരിക അവശതയില്‍ ചികിത്സയിലായിരുന്ന വണ്ടന്‍മേട് കീഴ്മാലി അന്‍പഴകന്റെ മകന്‍ കുമാറി(23)ന്റെ മൃതദേഹമാണ് കത്തിച്ചത്. കഴിഞ്ഞ 27ന് കുഴഞ്ഞു വീണാണ് കുമാര്‍ മരിച്ചത്. കുമാറിന് കോവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മൃതദേഹം ചിരട്ടകള്‍ അടുക്കി വച്ച് അതില്‍ കിടത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
29ന് രാത്രി അടുത്ത ബന്ധുക്കളെപ്പോലും പങ്കെടുപ്പിക്കാതെ വണ്ടന്‍മേട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചില ജീവനക്കാര്‍ ചേര്‍ന്നാണ് മൃതദേഹം കത്തിച്ചത്. കുമാറിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു ഈ ക്രൂരത. കോവിഡുമായി ബന്ധപ്പെട്ട് മാലി പ്രദേശത്തിന്റെ ചുമതല വഹിച്ചിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ല. പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചത് കേട്ടു കേള്‍വിയില്ലാത്ത നടപടിയായിരുന്നു.
അജോയുടെ പരാതി അന്വേഷിക്കാന്‍ വണ്ടന്മേട് എസ്എച്ച്ഓയെ ചുമതലപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരുടെയും സിഎച്ച്സിയിലെ ഡോക്ടറുടെയും മൊഴി എടുത്തായിരുന്നു അന്വേഷണം. വണ്ടന്മേട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അറുമുഖം, കുമാര്‍ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വണ്ടന്മേട് സിഎച്ച്സിയിലെ ഡോക്ടര്‍ ബിനുവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റണിയും കുമാറിന്റെ വീട്ടിലെത്തി മൃതദേഹം പായ്ക്ക് ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ കോവിഡ് പോസിറ്റീവ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ മൃതദേഹം അടക്കം ചെയ്യുമ്‌ബോഴും കുമാറുമായി ബന്ധപ്പെട്ട ആളുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
അതുപ്രകാരം മൃതദേഹം മാലിയില്‍ എത്തിച്ചപ്പോള്‍ പൊതുപ്രവര്‍ത്തകരും നാട്ടുകാരും വീട്ടില്‍ ഇറക്കുവാനോ ശ്മശാനത്തില്‍ അടക്കുവാനോ സമ്മതിച്ചില്ല. തുടര്‍ന്ന് ആളുകളെ നിജസ്ഥിതി പറഞ്ഞ് ബോധ്യപ്പെടുത്തി. അതിന് ശേഷം ദഹിപ്പിക്കാനുള്ള നടപടി നീക്കി. പൊതുപ്രവര്‍ത്തകരാണ് മൃതദേഹം ദഹിപ്പിക്കാനാവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്നത്.
മഴ നനഞ്ഞ് വിറക് കത്താതെ വന്നപ്പോള്‍ പൊതുപ്രവര്‍ത്തകര്‍ കൊണ്ടു വന്ന പെട്രോള്‍ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഈ വിവരം ഡിഎംഓയ്ക്കും പഞ്ചായത്ത് സെക്രട്ടറിക്കും അറിയാമായിരുന്നുവെന്നും ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു,
അന്വേഷണത്തില്‍ നിന്നും കോവിഡ് സാധ്യതയുള്ള മൃതദേഹം ജനങ്ങളുമായി സമ്ബര്‍ക്കത്തില്‍ വന്നാല്‍ ആളുകളില്‍ സമൂഹവ്യാപനം നടക്കാനുള്ള സാധ്യത കൂടുതാണെന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് സിഎച്ച്സിയിലെ ഡോക്ടമാര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഇപ്രകാരം ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നു.
സംഭവത്തില്‍ ലോക്കല്‍ പൊലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരനായ അജോ കുറ്റിക്കന്‍ പറഞ്ഞു. കുടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് പരാതിയും കോടതിയില്‍ സ്വകാര്യ ഹര്‍ജിയും നല്‍കുമെന്ന് അജോ കുറ്റിക്കന്‍ അറിയിച്ചു.
Keywords: Idukki, Kerala, News, COVID-19, Report, Health, Worker, Inspector's report on health workers

Powered by Info News For You

Comments
Post a Comment