ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കോവിഡ്; ജഡ്ജി ക്വാറന്റീനില്‍

കൊച്ചി: (www.kvartha.com 20.06.2020) ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജഡ്ജി ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റീനില്‍. ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് ആണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരും കോടതി ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. കോടതി ആവശ്യപ്പെട്ട കേസ് ഫയല്‍ ഹൈക്കോടതിയിലെത്തിച്ച കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ ഒപ്പിട്ടശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതി മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കോടതിയിലെത്തി ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് കേസ് ഫയല്‍ കൈ മാറുകയും ചെയ്തു. ഗവണ്‍മെന്റ് പ്ലീഡറും എജി ഓഫിസിലെ ചില ജീവനക്കാരും ക്വാറന്റീനിലായിട്ടുണ്ട്. അതേ സമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഓഫീസും അടച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിനോട് ചേര്‍ന്നുള്ള ഓഫീസാണ് അടച്ചത്. ഹൈക്കോടതിയില്‍ അണുനശീകരണം നടത്താന്‍ അഗ്‌നിശമനസേനയെത്തിയിട്ടുണ്ട്.

Kochi, News, Kerala, High Court, Judge, COVID-19, Police, Trending, Police Station, Covid 19: High Court Judge in quarantine

Keywords: Kochi, News, Kerala, High Court, Judge, COVID-19, Police, Trending, Police Station, Covid 19: High Court Judge in quarantine 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?