പാലത്തായി പീഡനക്കേസ് അന്വേഷിച്ചിരുന്ന ഡിവൈ എസ് പിക്ക് സ്ഥലം മാറ്റം
കണ്ണൂര്‍: (https://ift.tt/2MsCn1T) പാനൂര്‍ പാലത്തായി പീഡനക്കേസ് അന്വേഷിച്ച തലശേരി ഡിവൈ എസ് പി കെ വി വേണുഗോപാലിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. പകരം മുസവള്ളിക്കാടനാണ് ഡിവൈ എസ് പിയുടെ ചുമതല. നേരത്തെ പാലത്തായി പീഡന കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത് തലശേരി ഡിവൈ എസ് പിയായിരുന്ന കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
സ്വന്തം സ്‌കൂളില്‍ പഠിക്കുന്ന പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി ജെ പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കുനിയില്‍ പത്മരാജനെ അറസ്റ്റു ചെയ്യാന്‍ ഒന്നര മാസത്തോളം വൈകിയത് ഏറെ വിവാദം സ്വഷ്ടിച്ചിരുന്നു. സ്ഥലം എം എല്‍ എയും മന്ത്രിയുമായ കെ കെ ശൈലജ ഈ വിഷയം ചൂണ്ടിക്കാട്ടി കൊണ്ട് ഡി ജി പി ലോക് നാഥ് ബഹ്‌റയ്ക്ക് കത്തുനല്‍കിയിരുന്നു. ഇതിനു ശേഷമാണ് സെന്‍ട്രല്‍ പൊയിലൂരിലെ ഒരു ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പത്മരാജനെ പൊലീസ് പിടികൂടിയത്.
എന്നാല്‍ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്നറിയപ്പെടുന്ന ഡിവൈ എസ് പി വേണുഗോപാല്‍ പ്രമാദമായ നിരവധി കേസുകള്‍ ശാസ്ത്രീയമായി തെളിയിച്ച ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയായാണ് അദ്ദേഹത്തെ സ്ഥലം മാറ്റായിരിക്കുന്നത്.
ഇതിനിടെ പാനൂരിലെ ജനപ്രീയ പൊലിസ് ഓഫിസറായ സിഐ ബെന്നിയെ ഡിവൈ എസ് പിയായി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ പാലക്കാട് കുഴിഞ്ഞമ്പാറ സിഐ ആണ് ബെന്നി. അക്രമ രാഷ്ട്രീയത്തില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിനായി ബെന്നി ആവിഷ്‌കരിച്ച ഇന്‍സ്‌പെയര്‍ പി എസ് സി പരിശീലനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഡിവൈ എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ച ബെന്നിയെ പാനൂരിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.

Keywords: News, Kerala, Kannur, Police men, Transfer, BJP, MLA, Minister, Behra, DYSP who investigating Palathayi case transferred
Powered by Info News For You

Comments
Post a Comment