അതിര്‍ത്തികള്‍ പുകയുന്നു, രാജ്യം അതീവ ജാഗ്രതയില്‍; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു, ലഡാക്കിലെ ചൈനീസ് ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡെല്‍ഹി: (https://ift.tt/2Y8mDYz) ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ജമ്മു കശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം. നിയന്ത്രണരേഖയിലെ നൗഗാം സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വക്താവ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വക്താവ് വ്യക്തമാക്കി.

ഏതാനും മാസങ്ങള്‍ക്കിടയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം വര്‍ധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഭീകരവാദികള്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിന് അവസരമൊരുക്കുന്നതിനാണ് പാക്‌സൈന്യം വെടിവെപ്പ് നടത്തുന്നതെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

News, National, India, Border, China, Pakistan, Soldiers, Attack, Pakistan Fires Mortars Along LoC In Jammu And Kashmir's Naugam Sector

അതേസമയം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം നാല് ഇന്ത്യന്‍ സൈനികര്‍ അതിഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു.

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

ആദ്യം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച സൈന്യം പിന്നീട് പരിക്കേറ്റ 17 സൈനികര്‍കൂടി മരണത്തിന് കീഴടങ്ങിയെന്ന് അറിയിക്കുകയായിരുന്നു. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച വീണ്ടും രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ചൊവ്വാഴ്ചത്തെ ഏറ്റുമുട്ടലിനു പിന്നാലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കരസേനാ മേധാവി എം എം നരവനെ എന്നിവരാണ് യോഗം ചേര്‍ന്നത്. സംഘര്‍ഷത്തിന് പിന്നാലെ സൈനിക-രാഷ്ട്രീയ തലങ്ങളില്‍ ചൊവ്വാഴ്ച പകല്‍ ചേര്‍ന്ന കൂടിക്കാഴ്ചകളുടെ ബാക്കിയായിരുന്നു ഇത്. രാത്രി 10 മണിയോടെ മുതിര്‍ന്ന മന്ത്രിമാരും സൈനിക മേധാവിയും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

മൂന്ന് സൈനിക മേധാവിമാരുമായും സിഡിഎസ് ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടന്നാണ് വീണ്ടും രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇതിനിടെ, സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തി.

Keywords: News, National, India, Border, China, Pakistan, Soldiers, Attack, Pakistan Fires Mortars Along LoC In Jammu And Kashmir's Naugam Sector


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?