ജാഗ്രതൈ! ഇന്ത്യയുടെ പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഈ പോക്ക് പോയാല്‍ ഒരിറക്ക് വെള്ളം കുടിക്കാനില്ലാതെ മരിക്കേണ്ടി വരും, പരിഹാരം പാരീസ് ഉടമ്പടി പ്രകാരമുള്ള വ്യവസ്ഥകള്‍ മാത്രം

ന്യൂഡെല്‍ഹി: (https://ift.tt/2BeVrhQ) ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ ശരാശരി താപനില മുന്‍കാലങ്ങളെക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യന്‍ കാലാവസ്ഥാ വ്യതിയാന വിലയിരുത്തല്‍-2020 റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

1901-2018 കാലയളവില്‍ ഇന്ത്യയുടെ ശരാശരി താപനില 0.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. കൂടിവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗമാണ് ഇതിന് കാരണമായത്. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഈ പ്രവചനം ശരിയായി തന്നെ ഭവിക്കും. അങ്ങനെയെങ്കില്‍ മുന്നറിയിപ്പുകള്‍ പരിഗണിച്ചില്ലെങ്കില്‍ മരിക്കുമ്പോള്‍ ഒരിറക്ക് വെള്ളം പോലും കുടിക്കാന്‍ ഉണ്ടാവില്ല.

News, National, India, Central Government, Weather, Climate, Paris Agreement, What the New Govt Report Says About ‘India’s Climate Change’ This Century

1968 മുതല്‍ 2015 വരെയുള്ള 30 വര്‍ഷ കാലയളവില്‍, വര്‍ഷത്തിലെ ഏറ്റവും ചൂടുള്ള ദിവസത്തിലെ താപനില 0.63 ഡിഗ്രി സെല്‍ഷ്യസും വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള രാത്രിയിലെ താപനില 0.4 ഡിഗ്രി സെല്‍ഷ്യസുമായി വര്‍ദ്ധിച്ചു. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ താപനില മുന്‍കാലങ്ങളെക്കാള്‍ യഥാക്രമം 4.7 ഡിഗ്രി സെല്‍ഷ്യസും 5.5 ഡിഗ്രി സെല്‍ഷ്യസുമായി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നൂറ്റാണ്ടിന്റെ അവസാനത്തോടെ കൂടുതല്‍ ചൂടുള്ള പകലുകള്‍ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനത്തിലേറെയാണ്. ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇപ്പോഴത്തേതിനെ അനുസരിച്ച് 3-4 ഇരട്ടി കൂടുതല്‍ ആയിരിക്കും. ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുടെ ശരാശരി കാലദൈര്‍ഘ്യവും കൂടുതലായിരിക്കും.

ഇന്ത്യയില്‍ മാത്രമല്ല, ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം മൂലം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തിലുള്ള ശരാശരി താപനിലയും അഞ്ച് ഡിഗ്രി സെല്‍ഷ്യസൊ അതിലധികമോ കൂടും. പാരീസ് ഉടമ്പടി പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ താപനില വര്‍ധനവില്‍ വലിയതോതില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്താണ് പാരീസ് ഉടമ്പടി

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളുടെ പരിണിത ഫലമാണ് പാരീസ് ഉടമ്പടി. 2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത.ഇതിനായി 2020മുതല്‍ 10,000 കോടി രൂപയാണ് സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കും എന്നാണ് ഉടമ്പടിയില്‍ ഉള്ളത്. 2025ഓടെ ഈ തുക വര്‍ദ്ധിപ്പിക്കും.

പ്രധാന നിര്‍ദേശങ്ങള്‍

*ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സാധ്യമാകുക.

*കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക.

*ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക

*ഭൗമതാപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക.

പാരിസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലാണ് ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള അന്തിമ കരാറിന് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു. 2020ഓടെയാണ് കരാര്‍ പ്രാബല്യത്തില്‍ വരുക. എന്നാല്‍ അവിചാരിതമായി ഉണ്ടായ യുഎസിന്റെ പിന്മാറ്റം ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
   
Keywords: News, National, India, Central Government, Weather, Climate, Paris Agreement, What the New Govt Report Says About ‘India’s Climate Change’ This Century


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?