പി കെ കുഞ്ഞനന്തന്റെ മരണവും മുഹമ്മദ് റിയാസിന്റെ വിവാഹവും: സോഷ്യല്‍ മീഡിയയിലും വേണ്ടേ രാജധര്‍മ്മം
ഭാമ നാവത്ത്
(https://ift.tt/2zsEmAa) രാജധര്‍മ്മം പാലിക്കുകയെന്നത് ഭാരതീയ പാരമ്പര്യത്തില്‍ രാഷ്ട്രീയ ധര്‍മ്മം പാലിക്കുകയെന്നതു തന്നെയാണ്. ഗുജറാത്ത് വംശഹത്യയ്ക്കിടെയാണ് കൂടുതലായി മാധ്യമങ്ങളില്‍ ഈ വാക്ക് ഉയര്‍ന്നു കേട്ടത്.അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായി നാടുഭരിച്ചത് ലക്ഷണമൊത്ത സംഘ് പരിവാറുകാരനായ അടല്‍ ബിഹാരി വാജ്‌പെയിയായിരുന്നു. ഗുജറാത്ത് ഭരിച്ചതാകട്ടെ ഹിന്ദുത്വ ത്തിന്റെ അതിതീവ്ര മുഖ മായ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തില്‍ കലാപം പടര്‍ന്നപ്പോള്‍ കൈയും കെട്ടിയിരുന്ന് മൗനം പാലിച്ചിരുന്ന മോദി ഏറെ വിമര്‍ശിക്കപ്പെടു കയുണ്ടായി. വെറും സംഘ് പരിവാറുകാരനായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നായിരുന്നു മോദിക്കെതിരെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനം എല്ലാ ജനങ്ങളെയും ഒരേ പോലെ കാണാന്‍ കഴിയേണ്ട ഔന്നത്യം പുലര്‍ത്താന്‍ കഴിയാതിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ക്ഷോഭത്തോടെ പറഞ്ഞത് രാജ ധര്‍മ്മം പാലിക്കുവെന്നാണ്.
രാഷ്ട്രീയത്തിലെ ധര്‍മ്മം എന്നത് ചില മിനിമം മര്യാദകള്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങളെ എല്ലാവരെയും സമന്‍മാരായി കാണുമെന്നും സമഭാവനയോടും നീതിയോടെയും കാണുമെന്നു ഉരുവിടുന്ന വാക്കുകള്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ അധികാരം കിട്ടുമ്പോള്‍ പലരും അതു മറന്നു പോവുന്നു. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കപ്പെടുകയെന്നത് ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളിലൊന്നാണ്.
പഴയ കാലത്തെനേതാക്കള്‍ ഈ കാര്യം ജീവിത ശൈലിയായി കൊണ്ടു നടന്നിരുന്നു.ഇന്ത്യ ഭരിച്ചിരുന്ന ഒരു ഉന്നത നേതാവിന്റെ വ്യക്തിപരമായ ചില വഴിവിട്ട ബന്ധങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പണ്ട് ഡല്‍ഹിയിലെ തന്റെ ഓഫിസിലേക്ക് വന്ന ഒരു വ്യക്തിയെ കുറിച്ച് എ.കെ.ജി തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരു പക്ഷെ അന്നത്ത സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാന്‍ പര്യാപ്തമായിരുന്നു ആ തെളിവുകള്‍ .എന്നാല്‍ തന്റെ ആഭിജാതമായ രാഷ്ട്രീയ സംസ്‌കാരം കൊണ്ട് എ.കെ.ജി അതു ആരോപണമായി ഉന്നയിക്കാന്‍ തനിക്ക് കഴിയില്ലെന്നും വ്യക്തിപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടേണ്ട സ്ഥലമല്ല പാര്‍ലമെന്റെ ന്ന് പറഞ്ഞ് തെളിവുകളുമായി വന്നയാളെ നിരാശനായി മടക്കി വിടുകയായിരുന്നു. എ.കെ.ജി യുടെ നിലപാട് തന്നെയായിരുന്നു അന്നത്തെ പ്രതിപക്ഷ നിരയും മാധ്യമങ്ങളും ഒന്നാകെ സ്വീകരിച്ചതെന്ന് കാണാം.നേരത്തെ വാജ്‌പെയ് പറഞ്ഞ രാജ ധര്‍മ്മം പാലിക്കുന്നതിന്റെ പൂര്‍വ മാതൃകയായിരുന്നു കമ്മ്യുണിസ്റ്റ് നേതാവായ എ.കെ.ജിയുടെത്.
എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്നിട്ട് ഈ സംസ്‌കാരം കൈമോശം വരികയും മോദിയുടെ ഭരണകാലത്ത് തീരെ ഇല്ലാതാവുകയും ചെയ്തു.നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ചതിന് മുന്‍ പ്രധാനമന്ത്രി കുടിയായ മന്‍ മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയായിരുന്ന മോദി വിശേഷിപ്പിച്ചത് പുറത്ത് മഴയിലും കുളിമുറിയിലും മഴകോട്ടിട്ടു കുളിക്കുന്നയാളെന്നാണ് രാഹുലിനെതിരെ യുള്ള പപ്പുമോന്‍ പ്രയോഗം സോണിയയെ ഇറ്റലിക്കാരിയായി വിശേഷിപ്പിച്ചത് ഇങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ വ്യക്തിപരമായ ഇകഴ്ത്തലുകള്‍. നമ്മുടെ നിയമസഭയിലാകട്ടെ വ്യക്തിപരമായ അവഹേളനത്തിന്റെ ഒരു നീണ്ട നിര തന്നെയുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെപ്പറ്റി വി.എസ് അച്ചുതാനന്ദന്‍ നടത്തിയ ഗണ്‍ മോന്‍ പ്രയോഗം ഇന്നും മുഴച്ചു നില്‍ക്കുന്ന അനൗചിത്യ പ്രയോഗങ്ങളിലൊന്നാണ്. സഭയിലും പുറത്തും ഇ.പി.ജയരാജനെപ്പോലുള്ളവര്‍ ചീകിയൊതുക്കാത്ത ചപ്പടാച്ചി തലമുടിയുമായി നടക്കുന്നയാള്‍ എന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിക്കുന്നത് മാധ്യമങ്ങളിലൂടെ പലകുറി നാം കേട്ടിട്ടുണ്ട്.ഒരു പാര്‍ട്ടി മാത്രമല്ല പല പാര്‍ട്ടികളും ഇതില്‍ പങ്കാളികളാണ്. ചില നേതാക്കള്‍ പല കാലയളവില്‍ നടത്തിയ പരനാറി/ വികൃതമുഖ പ്രയോഗങ്ങള്‍ കൊണ്ട് വ്യക്തിപരമായ അവഹേളനത്തിന്റെ ഒരു ഡിക്ഷണറി തന്നെയുണ്ടാക്കാം.
രാഷ്ട്രീയ സ്പന്ദനങ്ങളെ അതിന്റെ നൂറിരട്ടി മടങ് ആഘോഷിക്കുന്ന സോഷ്യല്‍ മീഡിയയുടെ കാലത്ത് വ്യക്തിപരമായ ഇകഴ്ത്തലുകളും
താറടിക്കലും ഒരു ആചാരം പോലെയായിരിക്കുകയാണ് സാധാരണ വിവാഹം. മരണം എന്നീ വേളകളില്‍ ആരെയും കുറ്റം പറയാതിരിക്കുകയെന്ന നാട്ടുനടപ്പ് നമ്മുടെ നാട്ടിലുണ്ടായിരുന്നു.എന്നാല്‍ സോഷ്യല്‍ മീഡിയയെന്ന ഇലക്ട്രോണിക്ക് സമൂഹത്തില്‍ ഇതൊന്നും ബാധകമാവുന്നില്ല. ഈയിടെ അടുത്ത് ഏറെ ചര്‍ച്ചയായ വിവാഹ വാര്‍ത്തയാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ യുടെയും ഡി.വൈഎഫ്.ഐ നേതാവ് മുഹമ്മദ് റിയാസിന്റെതും. സാധാരണയായി വിവാഹമോചന കേസുകളില്‍ വേഗം തീര്‍പ്പു ലഭിക്കാന്‍ പങ്കാളികളുടെ മേല്‍ ഗുരുതരമായ ആരോപണങ്ങള്‍ ചുമത്താന്‍ വാദിഭാഗം വക്കീലന്‍മാര്‍ തങ്ങളെ വിവാഹമോചന കേസ് ഫയല്‍ ചെയ്യുന്നതിനായി സമീപിക്കുന്നവരോട് ആവശ്യപ്പെടാറുണ്ട് റിയാസിന്റെ ആദ്യ ഭാര്യ ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങള്‍ ആ കാറ്റഗറിയില്‍ പെടുന്നതാണോയെന്ന് അറിയില്ല. ആ സമയം അതു പത്രങ്ങളിലും വലിയ വാര്‍ത്തകളായി മാറിയതാണ്.
എന്നാല്‍ ഇതൊക്കെ റിയാസിനും അയാളുടെ ആദ്യ ഭാര്യയ്ക്കും അറിയാവുന്ന രഹസ്യങ്ങള്‍ മാത്രമാണ്. ഇതിനു സമാനമാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പൂര്‍വ വിവാഹ ജീവിതത്തെ കുറിച്ചുള്ള കമന്റുകളും രാഷ്ട്രീയ എതിരാളികളും അല്ലാത്തവരും ഈ വിഷയത്തെ ആസ്പദമാക്കിയുണ്ടാക്കിയ വീഡിയോയും ട്രോളുകളും കമന്റുകളും സൃഷ്ടിച്ച മാലിന്യങ്ങള്‍ ഇപ്പോഴും സൈബറിടങ്ങളില്‍ തങ്ങിനില്‍പ്പുണ്ട്. വിവാഹ വാര്‍ത്തകള്‍ക്കു ശേഷം വന്ന പി.കെ കുഞ്ഞനന്തന്റെ മരണവാര്‍ത്തയ്ക്കു പിന്നാലെയായി പിന്നീട് സൈബര്‍ ലോകം മുഴുവനും. കുഞ്ഞനന്തന് ടി.പി വധക്കേസില്‍ പങ്കുണ്ടോയില്ലയോ എന്നതല്ല ഇവിടെ പ്രശ്‌നം അരനൂറ്റാണ്ടിലേറെക്കാലം കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ദുഷ്‌കരമായ ഒരു നാട്ടില്‍ ജനങ്ങളുമായി സംവദിച്ചു അവരുടെ പ്രശ്‌നങ്ങളില്‍ സക്രിയമായി ജീവിച്ചു മരിച്ച ഒരു പൊതു പ്രവര്‍ത്തകന്‍ കുടിയായിരുന്നു പി.കെ കുഞ്ഞനന്തന്‍. കൊലയാളി എന്ന ഒറ്റ വാക്കില്‍ അതു ലോപിക്കുകയും മരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഴങ്ങി കേട്ട ശാപവചനങ്ങളും പുച്ഛവും പരിഹാസവും റദ്ദ് ചെയുന്നത് ഒരു പുരുഷായുസ് നീളെ അദ്ദേഹം ചെയ്ത ജന സേവനത്തെ കൂടിയാണ്. 51 വെട്ടുകള്‍ വെട്ടി കൊന്ന ടി.പി ചന്ദ്രശേഖരന്റെ ദുരന്തം കേരള രാഷ്ട്രീയ മനസില്‍ ഇന്നും ഉണങ്ങാത്ത മുറിവുകളിലൊന്നാണ്. അതു ചെയ്തവര്‍ക്ക് നീതിപീഠം ശിക്ഷനല്‍കുകയും ചെയ്തിട്ടുണ്ട്. ഗുഡാലോചന കുറ്റമാണ് കുഞ്ഞനന്തന്റെ മേല്‍ ചുമത്തിയ കുറ്റം. ദുര്‍ബലമായ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണെങ്കിലും അല്ലെങ്കിലും പി.കെ കുഞ്ഞനന്തന് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു.
ജയിലില്‍ കിടന്നതിന്റെ മാനസിക ആഘാതവും അതിവേഗമെത്തിയ രോഗങ്ങളും അദ്ദേഹത്തെ രോഗ കിടക്കയിലെത്തിക്കുകയും മരണം വരിക്കുകയും ചെയ്തു. എന്നാല്‍ മരണാനന്തരം എല്ലാ മനുഷ്യര്‍ക്കും ലഭിക്കേണ്ട നീതിയും അന്തസുമുണ്ട്. അതു സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിഷേധിക്കുന്നവരും കണ്ണും മുക്കും നോക്കാതെ നിരവധി രാഷ്ട്രീയ കൊലകള്‍ ചെയ്തു കൂട്ടിയ കൊടി സുനിയും തമ്മിലുള്ള വ്യത്യാസമെന്താണ്. സമൂഹത്തിന്റെ നേര്‍ പരിച്ഛേദമായ സോഷ്യല്‍ മീഡിയയിലും പാലിക്കേണ്ടേ രാജധന്മം ? അതു കുഞ്ഞനന്തനായാലും മറ്റൊരാളായാലും.
Keywords: Kerala, Article, PK Kunhananthan and Riyas in Social media

Powered by Info News For You

Comments
Post a Comment