തൂത്തുക്കുടിയില്‍ അച്ഛന്റെയും മകന്റെയും കസ്റ്റഡിമരണം കൊടുംക്രൂരത; മലദ്വാരത്തിലേക്ക് പോലീസ് ഇരുമ്പ് കമ്പി കയറ്റിയതായി ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍, ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തോട് ഉപമിച്ച് പ്രതിഷേധം കത്തുന്നു
ചെന്നൈ: (https://ift.tt/385NkQJ) തൂത്തുക്കുടിയില്‍ അച്ഛന്റെയും മകന്റെയും കസ്റ്റഡിമരണത്തില്‍ പ്രതിഷേധം കത്തുന്നു. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാരസ്ഥാപനം നടത്തുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണ് മരിച്ചത്.
ലോക് ഡൗണ്‍ നിയമ ലംഘനത്തിനാണ് മൊബൈല്‍ ഫോണ്‍ സര്‍വീസ് കട നടത്തുന്ന ജയരാജിനേയും മകന്‍ ബെന്നിക്‌സിനേയും അറസ്റ്റ് ചെയ്തത്. കോവില്‍പ്പെട്ടി സബ് ജയിലിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി മരിക്കുകയായിരുന്നു.
''അതിക്രൂരമായാണ് പോലീസ് അവരെ കൊന്നത്. അവര്‍ ഉപയോഗിച്ച മുറ സ്ത്രീയെന്ന നിലയില്‍ പുറത്തുപറയാന്‍ വിഷമമാണ്. രഹസ്യഭാഗത്ത് കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഉപദ്രവം. വേദനകൊണ്ട് പിടഞ്ഞപ്പോഴും ക്രൂരത തുടര്‍ന്നു.' ബെന്നിക്‌സിന്റെ സഹോദരി പെര്‍സിസ് പറഞ്ഞു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്.
പോലീസ് സ്റ്റേഷനില്‍ വെച്ച് ഇരുവരും ക്രൂര മര്‍ദ്ദനത്തിന് ഇരയായി. മലദ്വാരത്തിലേക്ക് പോലീസ് ഇരുമ്പ് കമ്പി കയറ്റിയതായും ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലുണ്ട്.
'ചോരയൊലിപ്പിച്ചു കൊണ്ടായിരുന്നു മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിയത്. തുടര്‍ന്നും ഉപദ്രവിക്കുമെന്ന പോലീസിന്റെ ഭീഷണി കാരണം ആക്രമിക്കപ്പെട്ട വിവരം മജിസ്‌ട്രേറ്റിനു മുന്നില്‍ വെളിപ്പെടുത്താനായില്ല. രക്തസ്രാവം മൂലം ആശുപത്രിയില്‍വെച്ച് നാലു മണിക്കൂറിനുള്ളില്‍ ഏഴു ലുങ്കികളാണ് ഇരുവരും മാറ്റിയത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം. ശിക്ഷ നടപ്പിലാക്കും വരെ പോരാട്ടം തുടരും'- പെര്‍സിസ് പറഞ്ഞു.
അമേരിക്കയില്‍ പോലീസ് കസ്റ്റഡിയില്‍ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിനോട് ഉപമിച്ചുകൊണ്ടാണ് ട്വിറ്ററില്‍ തൂത്തുക്കുടി കസ്റ്റഡി മരണത്തിനെതിരെയുള്ള പ്രതിഷേധം വ്യാപിക്കുന്നത്. #JusticeForJeyarajAndFenix എന്ന ഹാഷ്ടാഗിലാണ് കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നത്. വിവിധ സാമൂഹിക സാസ്‌കാരിക പ്രവര്‍ത്തകരും കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ വിശദീകരണം ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്. സംഭവത്തില്‍ സാത്താങ്കുളം സ്റ്റേഷനിലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഏതാനും പോലീസുകാരെ സ്ഥലം മാറ്റി. അന്വേഷണം തുടരുകയാണെന്ന് തൂത്തുക്കുടി കളക്ടര്‍ അറിയിച്ചു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി വ്യാപാരികള്‍ കടകളടച്ചിട്ടു.
സംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു നേരെയുള്ള പോലീസിന്റെ അതിക്രമം കോവിഡിനെക്കാള്‍ മോശമായ പകര്‍ച്ചവ്യാധിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചു. കസ്റ്റഡി മരണത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. മാനസിക സമ്മര്‍ദം അനുഭവിക്കുന്ന പോലീസുകാര്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പാടാക്കാനും പോലീസ് ഉന്നതാധികാരികളോട് കോടതി ആവശ്യപ്പെട്ടു.

Keywords: News, National, chennai, Police Station, Police, Custody, Death, Father, Son, Arrest, Social Network, Twitter, Twitter Compares Custodial Death of Tamil Nadu Father-son Duo to George Floyd's Murder
Powered by Info News For You

Comments
Post a Comment