'ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നു'; നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ നടി കങ്കണ റണൗത്ത്, ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്
മുംബൈ: (https://ift.tt/3e9gGjm) സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡിനെ പരോക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണൗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അഞ്ച് ചിത്രങ്ങള്‍ മുടങ്ങി പോയെന്നും മരണത്തെ കുറിച്ച് ചിലര്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കങ്കണ വീഡിയോയില്‍ വ്യക്തമാക്കി.
സുശാന്തിന്റേത് ദുര്‍ബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിനെ പുറത്താക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായും നടി കങ്കണ റണൗത്ത് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നു.
'മികച്ച സിനിമകള്‍ ചെയ്തയാളായിട്ടും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. പഠനത്തിലും മിടുക്കനായിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ചില തെറ്റിദ്ധാരണകള്‍ പരത്തുകയാണ്.
സിനിമയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്നും താന്‍ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകള്‍ കാണാന്‍ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിച്ചോരെ പോലുള്ള മികച്ച സിനിമകള്‍ ഉണ്ടായിട്ടും അതിനൊന്നും ഒരു പുരസ്‌കാരവും എവിടെയും ലഭിച്ചില്ല.
സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, മയക്കുമരുന്നിനടിമയാണെന്നും പ്രചരിപ്പിക്കുന്നതെന്നും ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചുകൊണ്ടുമാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.
അതേസമയം നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയില്‍ ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്. താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍ കൂടി പരിഗണിച്ചാണ് അന്വേഷണം.
സുശാന്തിന്റെ കുടുംബം ഉയര്‍ത്തിയ ഗൂഢാലോചനാ ആരോപണങ്ങള്‍ ശരിവച്ച് കൊണ്ട് ചില സഹപ്രവര്‍ത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം സിനിമാ മേഖലയിലെ വൈര്യത്തിലേക്കും നീളുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചത്.
സുശാന്ത് സിനിമാമേഖലയില്‍ പൂര്‍ണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റും സുഹൃത്തുമായി സപ്ന ഭാവ്‌നാനി ട്വീറ്റ് ചെയ്തു. സുശാന്തിനെ ഒതുക്കാന്‍ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകന്‍ ശേഖര്‍ കപൂറും പറഞ്ഞു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് സുശാന്ത് തന്നെ ഒരിക്കല്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ ആത്മഹത്യാക്കുറിപ്പ് ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളിലൂടെ ആത്മഹത്യാപ്രേരണ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുശാന്ത് ഫോണില്‍ വിളിച്ച നടി റിയാ ചക്രബൊര്‍ത്തിയുടേയും നടന്‍ മഹേഷ് ഷെട്ടിയുടേയും മൊഴി ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.
അതിനിടെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ സൈബര്‍ ആക്രമണം. സുശാന്തിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് എഴുതിയതിന് പിന്നാലെയാണ് കരണ്‍ ജോഹറിനും ആലിയാ ഭട്ടിനും എതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. മുന്‍പൊരിക്കല്‍ കോഫീ വിത്ത് കരണ്‍ ഷോയില്‍ സുശാന്ത് ആരാണെന്നായിരുന്നു നടി ആലിയ ഭട്ട് ചോദിച്ചത് എന്ന് വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നു. സുശാന്തിനെ ഒതുക്കുന്നതില്‍ ബോളിവുഡിലെ കരുത്തനായ കരണ്‍ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരണ്‍ ജോഹര്‍ ഗ്യാങ്ങിനെ ബഹിഷ്‌കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

Keywords: News, National, India, Bollywood, Death, Suicide, Obscene, Actor, Actress, Police, Family, Video, instagram, Sushant Singh Rajput Suicide: Kangana Ranaut Blames Bollywood, Says ‘It Was A Planned Murder’
Powered by Info News For You

Comments
Post a Comment