പാകിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല; താമസസ്ഥലത്തുനിന്നും പുറപ്പെട്ട ഇരുവരും ജോലിയില്‍ പ്രവേശിച്ചിട്ടില്ല; പിന്നില്‍ പകവീട്ടില്‍?

ഇസ്ലാമാബാദ്: (www.kvartha.com 15.06.2020) പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് ഇരുവരുടെയും തിരോധാനം. താമസസ്ഥലത്തുനിന്നും രാവിലെ എട്ടുമണിയോടെ പുറപ്പെട്ട ഡ്രൈവര്‍മാരായ ഇരുവരും ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയില്‍പെട്ടതോടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തറിഞ്ഞത്.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടു വരികയാണ്. സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാകിസ്ഥാന്‍ പാലിക്കുന്നില്ലെന്നു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ശരത് സബര്‍വാള്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ധന്‍ എ കെ സിങ്ങും പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നു പറഞ്ഞ എ കെ സിങ് പാകിസ്ഥാന്‍ മര്യാദയില്ലാത്ത രാജ്യമാണെന്നും തുറന്നടിച്ചു.

2 Indian High Commission officials missing in Pakistan; matter taken up with Islamabad, Islamabad, News, Politics, Trending, Missing, Allegation, Criticism, Pakistan, Embassy, World

മെയ് 31-ന് രണ്ട് പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യ എടുത്ത നിലപാടിനോടുള്ള തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയതാവാനുള്ള സാധ്യതയും ഉണ്ട്.

Keywords: 2 Indian High Commission officials missing in Pakistan; matter taken up with Islamabad, Islamabad, News, Politics, Trending, Missing, Allegation, Criticism, Pakistan, Embassy, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?