പാലത്തായി പീഡനക്കേസ്: ബിജെപി നേതാവിന്റെ ജാമ്യാപേക്ഷ തള്ളി
കണ്ണൂര്‍: (www.kvartha.com 11.06.2020) നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പാലത്തായി യു പി സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവായ അധ്യാപകന്റെജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തളളി. കടവത്തൂരിലെ കുറുങ്ങാട്ടുകുനിയില്‍ പത്മരാജന്റെ (പപ്പന്‍-42) ജാമ്യാപേക്ഷയാണ് ജഡ്ജി പി എന്‍ വിനോദ് തള്ളിയത്. നേരത്തെയും ഇയാളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അധ്യാപകന് പുറമെ മറ്റൊരാളും വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി ആക്ഷേപമുണ്ടായി. അധ്യാപകരും പ്രദേശവാസികളും ഉള്‍പ്പെടെ മുപ്പതിലേറെപ്പേരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും കൗണ്‍സിലര്‍മാരും അടങ്ങുന്ന സംഘവും ക്രൈംബ്രാഞ്ചിനെ സഹായിക്കാനുണ്ട്. പീഡനത്തിനിരയായ വിദ്യാര്‍ഥിനിയില്‍നിന്നും സഹപാഠിയില്‍നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു.
പാനൂര്‍ പാലത്തായി യുപി സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍ടിയു ജില്ലാ നേതാവുമാണ് പത്മരാജന്‍. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിനുശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തില്‍നിന്ന് പിടിച്ചത്. ക്രൈംബ്രാഞ്ച് ഡി ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kannur, News, Kerala, Molestation, Crime, Case, Student, Teacher, Bail plea, Court, Bail, Case, BJP, Leader, Palathayi molest case: Rejected the bail pleas of BJP leader
Powered by Info News For You

Comments
Post a Comment