കുവൈത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: (https://ift.tt/2XQgm2e) കുവൈത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിവിദയിടങ്ങളില്‍ ആത്മഹത്യ ചെയ്തു. വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പ്രവാസികളാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്മദി, വെസ്റ്റ് മിശ്‌രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം.

സാലിഹിയ ഏരിയയില്‍ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ടെക്‌നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

News, Gulf, Suicide, Obscene, Indian, Nepal, Death, Kuwait, Police, Three Expatriates Including Two Indians Died in Kuwait

അഹ്മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ ആള്‍ കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഇവിടെ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ഇന്ത്യക്കാനാണെന്ന് പൊലീസിന് വ്യക്തമായി.

മറ്റൊരാള്‍ വെസ്റ്റ് മിശ്‌രിഫില്‍ കൊവിഡ് ചികിത്സയിലായിരുന്ന നേപ്പാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഹോസ്പിറ്റലിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഫേറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബനീദ് അല്‍ ഗറിലെ താമസ സ്ഥലത്ത് മറ്റൊരു പ്രവാസി മലയാളി തൂങ്ങി മരിച്ചിരുന്നു.

Keywords: News, Gulf, Suicide, Obscene, Indian, Nepal, Death, Kuwait, Police, Three Expatriates Including Two Indians Died in Kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?