വീട്ടമ്മയുടെ കൊലപാതകം; പ്രതി പോലീസ് പിടിയില്‍
കോട്ടയം: (https://ift.tt/3dxYXSq) താഴത്തങ്ങാടിയിലെ വീട്ടമ്മ ഷീബയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാള്‍ കടത്തിക്കൊണ്ടുപോയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാണ് പ്രതികള്‍ കടന്നത്. മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം ഷീബ- സാലി ദമ്പതികളുടെ ദുബൈയിലുള്ള മകള്‍ ഷാനിയുടെ മൊഴി പോലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി.
Keywords: Kerala, news, Top-Headlines, Trending, Murder, Murder-case, House wife's death; accused arrested
< !- START disable copy paste -->
എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാണ് പ്രതികള്‍ കടന്നത്. മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം ഷീബ- സാലി ദമ്പതികളുടെ ദുബൈയിലുള്ള മകള്‍ ഷാനിയുടെ മൊഴി പോലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment