മോറട്ടോറിയം ഉപയോഗിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇനി നിങ്ങള്‍ ഒരല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും

ന്യൂഡല്‍ഹി: (www.kvartha.com 08.06.2020) കോവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ്വ് ബാങ്ക് കൊണ്ട് വന്ന മോറട്ടോറിയം ഉപയോഗിച്ചവര്‍ക്ക് പുതിയ വായ്പ അപേക്ഷകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടികാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ വായ്പയടയ്ക്കാന്‍ മോറട്ടോറിയത്തെ ആശ്രയിച്ചവരെ എന്ത് വിശ്വാസത്തിലാണ് മറ്റൊരു വായ്പ നല്‍കുന്നതെന്നാണ് ബാങ്കുകള്‍ ചോദിക്കുന്നത്. 


കോവിഡും ലോക്ക്ഡൗണും സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മാത്രല്ല പലര്‍ക്കും തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാരാണ് മോറട്ടോറിയം ഉപയോഗിച്ചവരില്‍ അധികവും. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്ക് വീണ്ടും വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ മടികാണിക്കുന്നത്.


Keywords: National, News, Bank, Banking, Loan, Reserve Bank, COVID-19, Lockdown, Job, Finance, Moratorium takers faces new issue.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?