കേരള പോലീസിന്റെ ആപ്പിനെ 'പൊല്ലാപ്പാ'ക്കിയ വെഞ്ഞാറമൂടുകാരന്‍ ദുബൈയില്‍ സൂപ്പര്‍സ്റ്റാര്‍

തിരുവനന്തപുരം: (www.kvartha.com 15.06.2020) കേരള പോലീസിന്റെ ആപ്പിനെ പൊല്ലാപ്പാക്കിയയാള്‍ ദുബൈയില്‍ സൂപ്പര്‍സ്റ്റാര്‍. പോലീസിന്റെ ആപ്പിന് 'പോല്‍ ആപ്പ്' എന്ന് പേരിട്ടത് വെഞ്ഞാറമൂടുകാരന്‍ ശ്രീകാന്താണ്. ഇതിന്റെ അഭിമാനമത്തിലാണ് ഈ 23 കാരന്‍. ട്രോളുകളും നര്‍മ്മവും കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ സ്ഥിരം സന്ദര്‍ശകനാണ് ശ്രീകാന്ത്. 

അങ്ങനെയിരിക്കെ കേരള പോലീസിന്റെ ആപ്പിന് പേര് നിര്‍ദേശിക്കാമോ എന്ന പോസ്റ്റ് ഇയാള്‍ കണ്ടു. നേരമ്പോക്ക് എന്ന് രീതിയില്‍ ശ്രീകാന്ത് നിര്‍ദേശിച്ച പേരാണ് 'പൊല്ലാപ്പ്'. പോലീസിന്റെ പോലും ആപ്പും ചേര്‍ത്താണ് ഇയാള്‍ പൊല്ലാപ്പ് എന്ന പേര് നിര്‍ദേശിച്ചത്. എന്നാല്‍ പോലീസ് ഇതില്‍ ചെറിയ മാറ്റം വരുത്തി 'പോല്‍ ആപ്പ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. 


സൈബര്‍ഡോം മേധാവി എഡിജിപി മനോജ് എബ്രഹാം ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി മൊബൈല്‍ ആപ്പ് ഉദ്ഘാടനവും ചെയ്തതോടെ 'പൊല്‍ ആപ്പും' കൂടെ ശ്രീകാന്തും ഹിറ്റാവുകയായിരുന്നു. ഇതിന്നായി ശ്രീകാന്തിന് കേരള പോലീസ് നൽകിയ ക്യാഷ് അവാർഡും മോമെന്റോയും ശ്രീകാന്തിന്റെ അമ്മയും ജേഷ്ഠനും ചേർന്നാണ് വാങ്ങിച്ചത്. നേരിട്ട് പോലീസിന്റെ സമ്മാനം സ്വീകരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. എങ്കിലും നാട്ടില്‍ എത്തിയാല്‍ ഫേസ്ബുക്ക് പേജിന് പിന്നിലെ പോലീസ് ട്രോളര്‍മാരെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടെന്നും ശ്രീകാന്ത് പറയുന്നു.


Keywords: Kerala, News, Police, Application, Mobile, Online, Technology, Youth, Name, Facebook, Cash, Award, Sreekanth named Kerala Police mobile application as Pol App.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?