പൊലീസുകാരുടെ കണ്ണുവെട്ടിച്ച് തൊപ്പി കൈക്കലാക്കി വിവിധ പോസുകളില്‍ സെല്‍ഫിയെടുത്തു, ഫെയ്‌സ്ബുക്കിലുമിട്ടു; 'സാഹസികനായ യുവാവിനെ' വഴിയെ പൊലീസ് വന്ന് പൊക്കി


ചെന്നൈ: (https://ift.tt/3e9gGjm) കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ചെന്ന യുവാവ് അവിടെ നിന്നും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പോലീസ് തൊപ്പി എടുത്ത് തലയില്‍വെച്ച് വിവിധ തരത്തിലുള്ള സെല്‍ഫിയടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റില്‍. 24 കാരനായ മയിലാടുതുറൈ മണല്‍മേട് സ്വദേശി ശിവയാണ് പിടിയിലായത്.

News, National, India, Chennai, Police, Youth, Arrest, Social Network, Facebook, The man took of the police cap on the head and photographed,youth arrested for spread social media

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രസകരമായ സാഹയം യുവാവ് കാണിച്ചത്. ഒരു കേസിന്റെ ആവശ്യത്തിനായി മണല്‍മേട് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മേശപ്പുറത്ത് പൊലീസ് തൊപ്പി കണ്ടത്. തൊപ്പി വച്ച് ഒരു ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ നിറയെ ലൈക്ക് കിട്ടുമെന്ന് ശിവ വിചാരിച്ചു കാണണം. തുടര്‍ന്ന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് അവിടിരുന്ന തൊപ്പി കൈക്കലാക്കി വിവിധ പോസുകളില്‍ ഫോട്ടോയെടുത്തു.

ഇതുപിന്നീട് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നു. എന്നാല്‍ അതിനിട്ട കമന്റാണ് അതിലും രസകരം 'പോലീസ് സ്റ്റേഷനില്‍ചെന്ന് തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ..? എനിക്ക് സാധിക്കും' എന്ന അടിക്കുറിപ്പോടെയാണ് ശിവ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പിന്നീട്, സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ സെല്‍ഫിയെടുത്തും ഇയാള്‍ ഫേസ്ബുക്കിലിട്ടു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മണല്‍മേട് പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. മയിലാടുതുറൈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.
  
Keywords: News, National, India, Chennai, Police, Youth, Arrest, Social Network, Facebook, The man took of the police cap on the head and photographed,youth arrested  for spread social media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?