ചൈനയ്ക്കെതിരെ ക്യാമ്പയിന്‍ ശക്തം? ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് സൈബര്‍ ലോകം; ഇന്ത്യയ്ക്കെതിരെ തിരിയുന്ന അയല്‍ രാജ്യത്തിന് മുട്ടന്‍ പണി; തരംഗമായി 'ചൈനീസ് ആപ്പ് റിമൂവ്'; പ്ലേസ്റ്റോറില്‍ വന്‍ റേറ്റിംഗ്

ന്യൂഡെല്‍ഹി: (https://ift.tt/372EwLa) രാജ്യം മൊത്തം ചൈനീസ് ഉത്പന്നങ്ങളോട് ഗുഡ്‌ബൈ പറയാന്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് സോഷ്യം മീഡിയകളിലും മറ്റും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം. ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം ഇന്ത്യന്‍ സൈബര്‍ ലോകത്തും ചലനങ്ങള്‍ ഉണ്ടാക്കുന്നു. അത്തരത്തില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പും ഇന്ത്യയില്‍ വൈറലാകുകയാണ്. മെയ് മാസം ആദ്യം മാത്രം അവതരിപ്പിക്കപ്പെട്ട ആപ്പിന് 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

News, National, India, New Delhi, Application, Technology, China, viral, Social Network, Baba Ramdev, Remove China Apps

'ചൈനീസ് ആപ്പ് റിമൂവ്' എന്ന ആപ്പ് ഉപയോഗിച്ചാല്‍, ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിലെ ചൈനീസ് നിര്‍മിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാന്‍ ചെയ്ത് ലിസ്റ്റുചെയ്യുകയും റീമൂവ് ക്കുുകയും ചെയ്യും എന്നാണ് അവകാശവാദം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനകം 4.8 റേറ്റിങ് ഈ ആപ്പ് നേടി കഴിഞ്ഞു. വണ്‍ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്പ് മേയ് 17നാണ് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങിയത്. നിലവില്‍ പ്ലേ സ്റ്റോറില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളില്‍ ഒന്നാണ് ഇത്.

News, National, India, New Delhi, Application, Technology, China, viral, Social Network, Baba Ramdev, Remove China Apps

അതേസമയം സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ പ്രചാരണം ശക്തമാകുകയാണ്. രാജ്യത്തെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞുവെന്നാണ്.

ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയാണ്. ഒപ്പം തന്നെ ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിച്ചിരുന്നു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി വൈറലാകുകയാണ്.

Keywords: News, National, India, New Delhi, Application, Technology, China, viral, Social Network, Baba Ramdev, Remove China Apps


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?