സഹോദരിയുടെ പ്രണയത്തില്‍ എതിര്‍പ്പ്; മൂവാറ്റുപുഴ നഗരമധ്യത്തില്‍ സഹോദരന്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു
എറണാകുളം: (www.kvartha.com 08.06.2020) മൂവാറ്റുപുഴ നഗരമധ്യത്തില്‍ 19കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു. പണ്ടിരിമല സ്വദേശി അഖിലിന്റെ ഇടതു കൈപ്പത്തിക്ക് മുകളിലാണ് വെട്ടിയത്. അഖിലിനെ വെട്ടിയ ബേസിലി(22)നായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ബേസിലിന്റെ സഹോദരിയുമായുള്ള പ്രണയത്തിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15 മണിയോടെയാണ് സംഭവം.
അഖിലും ഒരു ബന്ധുവും കൂടി കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോഴാണ് സംഭവം നടന്നത്. ബേസില്‍ അഖിലിനെ അടുത്തേക്ക് വിളിച്ച് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അഖിലിന്റെ കൂടെയുണ്ടായിരുന്ന അരുണിന് ചെറുതായി പരിക്കേറ്റിട്ടുണ്ട്. അഖിലിനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അരുണിന് പരിക്കേറ്റത്.
Keywords: Ernakulam, News, Kerala, attack, Crime, Youth, Injured, injury, Police, Treatment, Medical College, Brother attacked young man who is love with his sister

Powered by Info News For You

Comments
Post a Comment