കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ പ്രതിഷേധം; ഭീകരപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ട്രംപ്
വാഷിങ്ടണ്‍: (www.kasargodvartha.com 02.06.2020) കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപകമായതോടെ സംഭവത്തെ ഭീകരപ്രവര്‍ത്തനത്തോട് വിശേഷിപ്പിച്ച് യു എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്. പ്രതിഷേധങ്ങളെ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി. ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ നടപടി ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. യു എസില്‍ 140 നഗരങ്ങളില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
Keywords: World, Top-Headlines, Trending, news, Protest, Antifa: Trump says group will be designated 'terrorist organisation'
< !- START disable copy paste -->
വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡണ്ടിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ക്രിമിനല്‍ ശിക്ഷാനടപടികളും ജയില്‍വാസവും നേരിടേണ്ടി വരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ കലാപകാരികള്‍ തീയിട്ട സെന്റ് ജോണ്‍സ് ദേവാലയത്തിലേക്ക് പ്രസിഡണ്ട് നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 20 സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചുകഴിഞ്ഞു. ന്യൂയോര്‍ക്ക് അടക്കം പല നഗരങ്ങളിലും തീവയ്പും മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിനിയപ്പലിസില്‍ പ്രതിഷേധക്കാരുടെ നേരെ ട്രക്ക് ഓടിച്ചു കയറ്റാന്‍ ശ്രമമുണ്ടായി.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment