ക്വാറന്റീനില്‍ കഴിയവെ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന് പറഞ്ഞയാള്‍ക്ക് കോവിഡ്
കണ്ണൂര്‍: (www.kvartha.com 24.06.2020) മുംബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ് ഇത്തരത്തില്‍ നിര്‍ബന്ധമായി തനിക്ക് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. 14 ദിവസമായി ഇയാള്‍ ക്വാന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാകാതിരുന്നതിനാല്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുമതി നല്‍കി.
എന്നാല്‍ തനിക്ക് കോവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്ക് പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു ഇയാള്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുംബയില്‍ നിന്നെത്തി 24-ാം ദിവസം കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് രോഗിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്കു മാറ്റി.
Keywords: Kannur, News, Kerala, COVID-19, Test, Trending, hospital, Medical College, Payyanur native from Mumbai confirmed covid 19

Powered by Info News For You

Comments
Post a Comment