കുട്ടികളെ നോക്കാനും ആലിംഗനം ചെയ്യാന്‍ കഴിയാത്തതിലും വിഷമം; അവരെ ഞാന്‍ മിസ് ചെയ്യുന്നു; അസുഖം ഭേമായി വരുന്നു; കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷാഹിദ് അഫ്രീദി
ഇസ്ലാബാദ്: (www.kvartha.com 18.06.2020) കുട്ടികളെ നോക്കാനും അവരെ ആലിംഗനം ചെയ്യാന്‍ കഴിയാത്തതിലും വിഷമമുണ്ട്. അവരെ ഞാന്‍ മിസ് ചെയ്യുന്നു. എങ്കിലും സുരക്ഷയെ ഓര്‍ത്ത് എല്ലാം സഹിക്കുകയാണ്. അസുഖം ഭേമായി വരുന്നുവെന്നും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.
രണ്ടു ദിവസം മുമ്പാണ് ഷാഹിദ് അഫ്രീദിക്ക് കോവിഡ് വൈറസ് ബാധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷനിലൂടെ നിരവധി ആളുകള്‍ക്ക് കോവിഡ് കാലത്ത് സഹായമെത്തിച്ച താരം ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനിടെ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മട്ടില്‍ കഴിഞ്ഞ ദിവസം ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെയൊക്കെ തള്ളി ഇപ്പോള്‍ അഫ്രീദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം.
''ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, അവസ്ഥ മാറിവരികയാണ്. കുട്ടികളെ നോക്കാനും അവരെ ആലിംഗനം ചെയ്യാന്‍ കഴിയാത്തതുമാണ് ഏറെ വിഷമകരം. അവരെ ഞാന്‍ മിസ് ചെയ്യുന്നു. പക്ഷേ, നമുക്ക് ചുറ്റുമുള്ളവരെ സുരക്ഷിതരാക്കാന്‍ ഇങ്ങനെ മുന്‍കരുതലുകള്‍ നമുക്ക് ആവശ്യമാണ്.
എന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാന്‍ വന്നത്. ഇതില്‍ ഒന്നും പേടിക്കാനില്ല. രോഗത്തിനെതിരെ നമ്മള്‍ പോരാടുക തന്നെ വേണം. അല്ലാതെ അതിനെ തോല്പിക്കാനാവില്ല. നിങ്ങളുടെ കരുതലിനും പ്രാര്‍ത്ഥനക്കും നന്ദി. പാകിസ്ഥാനിലും പുറത്തും എനിക്കായി ഒട്ടേറെ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാവണം''- അഫ്രീദി പറയുന്നു.
കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Keywords: Shahid Afridi's Condition Better After Catching Covid-19, Says Knew Would Catch Infection, Islamabad, News, Protection, Cricket, Sports, Treatment, Pakistan, World.

Powered by Info News For You

Comments
Post a Comment