സുശാന്ത് സിംഗിന്റെ അടുത്ത ബന്ധു ബീഹാറില്‍ മരിച്ച നിലയില്‍

പാറ്റ്‌ന:(www.kvartha.com 16/06/2020)  ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനു പിന്നാലെ അടുത്ത ബന്ധുവും മരിച്ച നിലയില്‍. സുശാന്ത് സിംഗിന്റെ കസിന്‍ സഹോദരന്റെ ഭാര്യയെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് സുധാദേവി നിര്‍ത്തിയിരുന്നുവെന്നും അവര്‍ ദു:ഖത്തിലായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

സുശാന്തുമായി സുധാ ദേവിക്ക് വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുംബൈയില്‍ സുശാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സുധാദേവി മരിച്ചത്. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പ്രതികരിച്ചു.


Keywords: India, National, Cinema, Bollywood, Actor, Death, Family, Another tragedy for Sushant Singh Rajput’s family; actor’s sister-in-law passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?